14കാരിയായ വിദ്യാര്‍ഥിനിയെ പിതാവ് കൊല്ലാന്‍ശ്രമിച്ചതായി പരാതി.

കൊച്ചി: 14കാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചതായി പരാതി. എറണാകുളം ആലങ്ങാട്ടാണ് സംഭവം. മര്‍ദനമേറ്റും കളനാശിനി അകത്തുചെന്നും അവശയായ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ 14കാരിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് ക്രൂരമര്‍ദ്ദനമെന്നാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായി മര്‍ദിച്ചത്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം വീട്ടിലറിഞ്ഞപ്പോള്‍ പിതാവ് വിലക്കിയിട്ടും പെണ്‍കുട്ടി ബന്ധം തുടര്‍ന്നതാണ് ക്രൂരമായ മര്‍ദ്ദനത്തിന് കാരണമെന്നുമാണ് പരാതി.
0 Comments