All for Joomla The Word of Web Design

20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ.

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടിയായി 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ. ഇരട്ടപദവി വഹിച്ചതിനാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഷ്ട്രപതി സ്വീകരിക്കും.അതേസമയം, 70 അംഗ നിയമസഭയില്‍ നിന്നും 20 ആം ആദ്മി പാർട്ടി എംഎല്‍എമാരെ അയോഗ്യരാക്കുന്നത് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കില്ല. നിലവിലെ 66 എംഎല്‍എമാരിൽ നിന്നും പാർട്ടിയുടെ അംഗബലം 46 ആയി കുറയുമെന്ന് മാത്രം. ബിജെപിക്ക് നാല് എംഎല്‍എമാരാണുള്ളത്.

2015 മാര്‍ച്ച് 13ന് കെജ്രിവാള്‍ സര്‍ക്കാര്‍ 21 എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയോഗിച്ചിരുന്നു. നിയമനത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ജൂണ്‍ 15ന് അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വിഷയത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീക്ഷന്‍റെ നിലപാടു തേടിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar