All for Joomla The Word of Web Design

ഏറ്റവും പുതിയ ലക്കം ഗൃഹലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയുടെ പൊങ്കാല.

ഏറ്റവും പുതിയ ലക്കം ഗൃഹലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയുടെ പൊങ്കാല.കേരളത്തോട് അമ്മമാര്‍..തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടില്‍ ഇറങ്ങിയ ലക്കത്തിന്നെതിരെയാണ് ശക്തമായ വിയോജനക്കുറിപ്പുകള്‍ വന്നത്. പരസ്യമോഡല്‍ കുഞ്ഞിനു മുലകൊടുക്കുന്ന ചിത്രം ആഭാസമാണെന്നും ഒരു മാതാവും വീട്ടിനകത്താണെങ്കില്‍പ്പോലും മുലമുഴുവന്‍ വെളിവാക്കി കുഞ്ഞിനു പാല്‍ നല്‍കില്ലെന്നും ആഭാസ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി തെയ്യാറാക്കിയ ചിത്രവും ലേഖനവുമാണെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.കുഞ്ഞിനു പൊതു ഇടത്തില്‍ നിന്നുകൊണ്ട് മുലകൊടുക്കുന്ന അമ്മയുടെ സ്തനം തുറിച്ചുനോക്കാന്‍ മാത്രം ആഭാസന്മാരാണോ ആണുങ്ങള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതൊരു അമ്മയും പൊതു ഇടത്തില്‍ നിന്നും കുഞ്ഞിനു പാല്‍ കൊടുക്കേണ്ടി വന്നാല്‍ സ്തനത്തിനു മുകളിലൂടെ ഷാളോ,തുണിയോ ഇടുമെന്നു മാത്രമല്ല, ഒരിക്കലും ചിത്രത്തില്‍ കാണിച്ചപോലെ മുല മുഴുവന്‍ പുറത്തിട്ടു കുഞ്ഞിനെ പാലൂട്ടില്ല എന്നതാണ് യാതാര്‍ത്ഥ്യം. ഇതിനെ വലിയൊരു കളവിന്റെ അകമ്പടിയോടെ തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പയിന്‍ മലയാളി അമ്മമാര്‍ക്കു വേണ്ടി നടത്തുന്നതിനു പിന്നിലെ ആശയമാണ് ജനത്തിനു മനസ്സിലാകാത്തത്. മാതൃഭൂമി പോലെ ഒരു പത്രം വൃത്തികെട്ട പ്രചാരണ തന്ത്രം പ്രയോഗിക്കുന്നതിനെതിരെയാണ് പൊതുജന ശബ്ദം ഉയരുന്നത്. സ്ത്രീയെ അവഹേളിക്കുന്ന ഈ കാമ്പയില്‍ മലയാളിപ്പെണ്ണുങ്ങള്‍ക്ക് അപമാനകരമെന്നാണ് പൊതു സമൂഹ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ പ്രതികൂല പ്രചരണങ്ങള്‍ ശക്തിപ്രാപിച്ചതോടെ മോഡല്‍ ഗേളിനെതിരേയും അവരുടെ നഗ്നത പ്രചരണത്തിന്നെതിരേയും ജനം വാക്കുകള്‍കൊണ്ട് പൊങ്കാല തീര്‍ക്കുന്നുണ്ട്

: വനിത വത്സ :

ഒരു കുഞ്ഞിന്റെ കണ്ണുകളില്‍ നിന്ന് ഉള്ളിലേക്ക് പതിയുന്ന ആദ്യത്തെ കാഴ്ച അമ്മയുടെ മുഖമാണോ മുലക്കണ്ണാണോ എന്നറിഞ്ഞു മനസിലാക്കാന്‍ മാത്രം ഇനിയൊരു പിറവിക്കാലത്തിലേക്കു തിരിച്ചു പോകാന്‍ കഴിയില്ലല്ലോ. ജനനത്തിന് ശേഷം ആദ്യമായി ലോകത്തേക്ക് കണ്ണുതുറന്നു നോക്കുന്ന ഒരു കുഞ്ഞ് ആദ്യമായി കാണുന്നത് ഒരിക്കലും അമ്മയുടെ മുഖമായിരിക്കില്ല. ആദ്യത്തെ കരച്ചിലൊന്നടക്കാന്‍ കുരുന്നിന്റെ കണ്ണുകളില്‍ നോക്കി ഒന്നു ചിരിക്കുന്നതിനും മുന്‍പേ അമ്മ അവരുടെ ചുണ്ടിലേക്കെടുത്തു വെച്ച് കൊടുക്കുന്ന മുലക്കണ്ണായിരിക്കും കുട്ടികളുടെ ഉള്ളില്‍ പതിയുന്ന ആദ്യ കാഴ്ച. അങ്ങനെ ആദ്യം അമ്മയെന്ന അറിവില്‍ പതിച്ചു കിട്ടുന്ന മുല എന്ന ഓര്‍മ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുരുഷ ജീവിതങ്ങളില്‍ വേറിട്ട് വേറിട്ട് അടയാളപ്പെടുത്തുന്ന ഒന്നായി മാറുന്നു.

ഒരു പുരുഷന്റെ ഉള്ളില്‍ മുലകളെക്കുറിച്ചുള്ള ഓര്‍മകള്‍ വളരുന്നത് സ്ത്രീ എന്ന വികാരത്തിനൊപ്പമാണ്. പൊക്കിള്‍ എന്ന നാഭിയടയാളത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ. കാറ്റടിച്ചു മാറുന്ന ശീലകള്‍ക്കിടയിലൂടെ ഒരെത്തി നോട്ടത്തിലൂടെ കണ്ണിലേക്കെടുത്തിട്ട് ഉള്ളില്‍ കുളിരുകോരാനുള്ള ഓര്‍മകളാണ് മുലകളും പൊക്കിള്‍ചുഴിയും പുരുഷ ജീവിതങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്. മുലപ്പാല്‍ എന്നു പറയുന്ന ലാഘവത്തോടെയും അത്ര തന്നെ ഉച്ചത്തിലും മുല എന്നുച്ചരിക്കാന്‍ മടിക്കുന്ന പുരുഷന്‍മാരെയാണ് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവിടെയാണ് മുലയൂട്ടലുകളിലേക്കു പോലും ഒളിഞ്ഞു നോക്കി നിര്‍വൃതി കൊള്ളുന്നവരെ അടയാളപ്പെടുത്തിയിടുന്നത്.

മുറ്റമടിക്കുമ്പോള്‍, മീന്‍വെട്ടുമ്പോള്‍, പുല്ലരിയുമ്പോള്‍, തുണിയലക്കുമ്പോള്‍, നിലത്തു വീണ പേന കുനിഞ്ഞെടുക്കുമ്പോഴൊക്കെ മുലകളിലേക്കു വീഴുന്ന ചുഴിഞ്ഞു നോട്ടങ്ങള്‍ തന്നെയാണ് ഒരു സ്ത്രീ പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുമ്പോഴും എത്തി നോക്കുന്നത്. അതില്‍ മുല കുടിക്കുന്ന കുഞ്ഞിനോടുള്ള വാത്സല്യമില്ല, പകര്‍ന്നു കൊടുക്കുന്ന മാതൃഭാവത്തോടുള്ള ബഹുമാനമില്ല, മുലയെന്ന മുഴച്ചു നില്‍ക്കുന്ന അവയവം ഒന്നു കാണാനുള്ള ആസക്തി മാത്രമേയുള്ളൂ. പറഞ്ഞു പഠിപ്പിച്ചു കൊടുത്തു മാറ്റാന്‍ കഴിയുന്നതും തിരുത്തിക്കാവുന്നതുമാണോ ഇത്തരം എത്തിനോട്ടങ്ങള്‍ എന്നറിയില്ല. എന്നിരുന്നാലും വിശക്കുന്ന കുഞ്ഞിന്റെ വായിലേക്ക് മുലത്തുമ്പൊന്ന് മുട്ടിച്ചു കൊടുക്കാന്‍ ഒരുപാട് കഴുകന്‍ നോട്ടങ്ങളെ അതീജീവിക്കേണ്ടി വരുന്ന അമ്മമാരുടെ വേവാലാതികള്‍ ഇതിലുണ്ട്. മുലകള്‍ രണ്ടു പുഴകളാണെന്നും ആര്‍ത്തി പിടിച്ച നോട്ടങ്ങള്‍കൊണ്ടു വറ്റിച്ചു വറുതിയാക്കരുതെന്നുമുള്ള തിരിച്ചറിവുകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുമുണ്ട്. തുറിച്ചു നോക്കരുതേ. ഞങ്ങളൊന്നു മുല കൊടുത്തോട്ടെ.

മഹേഷ് ആര്‍ എന്‍ പിള്ളൈ…………………
ശരീര പുഷ്ടിയും സൗന്ദര്യവും മാറിടത്തിന്റെ ലാവണ്യവും മാതൃത്വത്തേക്കാൾ പ്രധാനമാണെന്ന ബോധമാണ് പാലൂട്ടുന്ന മാതാവിന്റെ കണ്ണുകൾക്ക് പുരുഷന്റെ നോട്ടം മാത്രം തിരയാൻ പ്രേരണയാകുന്നത്. കച്ചവട ലക്ഷ്യത്തോടെ സ്ത്രീയുടെ നഗ്നത കവർച്ചിത്രമാക്കുന്ന മാധ്യമങ്ങളും പ്രതിഫലത്തിനായി നഗ്നത പ്രദർശിപ്പിക്കാൻ തയ്യാറാകുന്ന യുവ മോഡലുകളും ഉള്ള കേരളത്തിൽ, ഇത്തരം അലസപ്രദർശനം കൺമുമ്പിൽ പെട്ടാൽ തലതിരിയ്ക്കാൻ മനസ്സില്ലാത്ത പുരുഷന്മാരും ഉണ്ടാകാം. അടക്കവും ഒതുക്കവും മാനവും മര്യാദയും ഉണ്ടാകുന്നത് ആണിനും പെണ്ണിനും ഭൂഷണമാണ്.

:എം. ടി. പ്രദീപ്കുമാര്‍ :
ഇത് പ്രഹസനം മാത്രമല്ല.,ഒരു സമൂഹത്തോടുള്ള പരിഹാസവും കൂടിയാണ്.സ്ത്രീകള്‍ക്കുവേണ്ടി എന്ന പേരില്‍ പുറത്തിറങ്ങുന്ന പല പ്രസിദ്ധീകരണങ്ങളാണ് അവരുടെ നഗ്നതവിറ്റ് കാശാക്കുന്നത്.വനിതയും,ഗൃഹലക്ഷ്മിയും,ഫെമിനയും തുടങ്ങി പലരും ചെയ്യുന്നത് വ്യത്യസ്തമല്ല.
നമ്മളെല്ലാം പാലുകുടിച്ചവര്‍തന്നെ.
അത് തന്നവരെകൂടി ആക്ഷേപിക്കുന്ന ഈ താന്തോന്നിത്തം വാഴ്ത്തപ്പെടേണ്ടതല്ല.ഇത് കണ്ട് അവകാശമഹിമയും,സ്വാതന്ത്ര്യത്തിന്ടെ മേന്മയും പറഞ്ഞ് പുളകിതരാകുന്നവരുടെ മനോനില പരിശോധിക്കേണ്ടതു തന്നെയാണ്.ഇത് കണ്ട് കാവ്യം തുളുമ്പുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

: സുധീര്‍ പി.എസ്.ആര്‍ :

ചരിത്രം അവിടെ നിൽക്കട്ടെ ഈ ഫോട്ടോയിൽ കാണുന്നതുപോലെ തന്നെ കുഞ്ഞിനു പാലു കൊടുക്കണം എന്ന് നിർബന്ധമുണ്ടോ ,ഇങ്ങനേ യാണങ്കിൽ നാളെയിവരു ‘റോഡിലിരുന്നു മുത്രമൊഴിക്കാനും മടിക്കില്ലല്ലൊ ‘ ഞങ്ങൾക്കും മൂത്രമൊഴിക്കണം .അതാരും നോക്കരുത് എന്ന് പറഞ്ഞ് ‘സാധാരണ മൂലയൂട്ടുന്ന കാഴ്ചകളിൽ ഒരു മാതിരി അമ്മയേയും പെങ്ങളേയും തിരിച്ചറിയുന്ന ആണുങ്ങളൊന്നും കാമം കാണാറില്ലാ എന്നാണ് എന്റെ ഒരിത് ‘ എന്നാലും മറച്ചുവെക്കെണ്ട കാര്യങ്ങൾ മറച്ചുവെക്കുന്നതാണ് എപ്പോഴും നല്ലത് ,ആർത്തവ മായാലും ,മുലയൂട്ടായാലും .അതിനൊരു രഹസ്യ സ്വഭാവം നിലനിർത്തുമ്പോഴാണ് ‘സ്ത്രിത്യം പൂർണമാവുന്നത് , (സ്വന്തമായി വരുമാനമൊക്കെ ആവുമ്പോൾ തോന്നുന്ന ഒരിതില്ലെ അതാണ് ഈ 80 % ശതമാനം പെണ്ണുങ്ങളുടെയും പ്രശ്നം )

: ഫൗസിയ ആരിഫ് :

ഹൊൗ സമാധാനായി , ഇനി എവിടുന്ന് വേണേലും മാറ്തുറന്നിട്ട് മുലയൂട്ടാം ആരും തുറിച്ചുനോക്കില്ല..പക്ഷേ ഒരു നിബന്ധനയുണ്ട് കേട്ടോ നല്ലവെളുത്ത് തുടുത്ത മുലകളായിരിക്കണം. ഇല്ലേല്‍ യാദൃശ്ചികമായി നോക്കിപോകുന്നവര്‍ അയ്യേ ഇതെന്തോന്നു കാണാന്‍ എന്ന് ഓക്കാനിക്കും..

(ആ ചിത്രം കണ്ടാല്‍ സാധാരണ മുലയൂട്ടുമ്പോള്‍ അത്ര കെയര്‍ ചെയ്യാത്തവര്‍ പോലും ഗര്‍ഭാവസ്ഥയുണ്ടാക്കിയ പരിക്കുകള്‍ കാണാതിരിക്കാന്‍ ഒരു മുണ്ടെടുത്തിടും എന്ന് വിപ്ലവകാരികളോട് ആരേലും ഒന്ന് പറഞ്ഞുകൊടുക്കൂ.. പ്ലീസ് )

: പ്രദീപ് കുറ്റിക്കാട്ടൂര്‍ :

ഗൃഹലക്ഷ്മി വാരികയുടെ കവർ ചിത്രവും ലേഖനവും മലയാളിയുടെ സദാചാരബോധങ്ങൾക്കു പുതിയ ദിശാബോധം പകരുമെന്ന് പ്രത്യാശിക്കാം ഒളിഞ്ഞു നോട്ടങ്ങളും തെറ്റായ ലൈംഗിക കാഴ്ചപ്പാടുകളും തിരുത്താൻ പ്രസ്തുത ശ്രമം കൊണ്ട് സാധിക്കുമെങ്കിൽ അഭിനന്ദിക്കേണ്ടത് തന്നെയാണ്. അല്ലാതെ എന്നെ പോലെയുള്ള കുബുദ്ധികൾ പറയുന്നത് പോലെയുള്ള മാർക്കറ്റിങ് തന്ത്രം ആകാതെ ഇരുന്നാൽ മതിയായിരുന്നു.. ആഗോളവത്കരണ കാലത്ത് മാധ്യമങ്ങളും നന്നായി ദാരിദ്ര്യം അനുഭവിക്കുന്നു എന്നു പറയാതെ വയ്യ….

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar