കൊണ്ടോട്ടി സ്വദേശി പുതിയകത്ത് അലി അക്ബര്‍ ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ താമസിക്കുന്ന പുതിയകത്ത് അലി അക്ബര്‍ (56) മരണപ്പെട്ടു. ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരികെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇതേ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിലെ മിഖ്വയില്‍ ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം ഏതാനും ദിവസം മുമ്പ് അസുഖം കാരണം നാട്ടില്‍ പോകാനായി ജിദ്ദയില്‍ എത്തിയതായിരുന്നു.ഇതിനിടയില്‍ ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ചിച്ച് ജാമിഅ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.പിതാവ്:മുഹമ്മദ്. മാതാവ്:മറിയുമ്മ.ഭാര്യ:ആയിഷ.മക്കള്‍:മുഹമ്മദ് ശാഫി, മാരിയതുല്‍ ഷംന.സഹോദരങ്ങള്‍:ഇബ്രാഹീം കരീം, അബ്ദുല്‍ മജീദ് (ജിദ്ദ),ഹബീബ് റഹ്മാന്‍, ഷാഹുല്‍ ഹമീദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃദദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments