ഇന്‍ഡോ അറബ് സൗഹൃദത്തിന് പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു മലയാളി വിവാഹം

 

ദുബൈ: ദുബായില്‍ നടന്ന ഈ വിവാഹം ഇന്‍ഡോ അറബ് സൗഹൃദത്തിന്റെ പുതിയ അദ്ധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തത്. വിദേശികളുടെ നൂറു കണക്കിന് വിവാഹങ്ങള്‍ അറബ് നാട്ടില്‍ നടന്നിട്ടുണ്ട്. പക്ഷെ,ഈ വിവാഹത്തില്‍ രാജകുടുംബവും ദുബൈ ഭരണാധികാരികളും കാണിച്ച സ്‌നേഹസാമീപ്യമാണ് ലോകശ്രദ്ധയിലേക്ക് ഈ മലയാളി വിവാഹത്തെ വളര്‍ത്തിയത്.
മലയാളിയുടെ വിവാഹ ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സഹോദരങ്ങളും മാത്രമല്ല, ഉയര്‍ന്ന അന്താരാഷ്ട്ര പ്രതിനിധികളും ബിസിനസ് അധിപന്മാരും സംബന്ധിച്ചു.
വരന്‍ റാഷിദിന്റെ പിതാവ് എ.പി അസ്‌ലം ബിന്‍ മുഹ്‌യുദ്ദീന് ദുബൈ ഭരണാധികാരിയുടെ കൊട്ടാരത്തിലായിരുന്നു ജോലി. മലപ്പുറം കല്‍പകഞ്ചേരി സ്വദേശി റാഷിദ് അസ്‌ലമിന്റെ വിവാഹത്തിനാണ് ശൈഖ് ഹംദാനും സഹോദരങ്ങളുമെത്തിയത്. അകാലത്തില്‍ പൊലിഞ്ഞുപോയ അസ്‌ലം തങ്ങളുടെ കുടുംബത്തിനായി നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജകുടുംബം വിവാഹത്തിനെത്തിയത്. രാജകുടുംബത്തിനും ഇന്ത്യന്‍ സമൂഹത്തിനും അസ്‌ലം ദുബൈ ഭരണാധികാരിക്കൊപ്പം ജോലിചെയ്തപ്പോള്‍ നല്‍കിയ സേവനങ്ങള്‍ ചെറുതല്ല. പ്രവാസി മലയാളികളുടെ മനസ്സില്‍ ഇന്നും ഒട്ടേറെ നന്മകളായി ജീവിക്കുന്ന എ.പി അസ്‌ലം ബിന്‍ മുഹ്‌യുദ്ദീനോടുള്ള സ്‌നേഹമാണ് മകന്‍ റാഷിദ് അസ്‌ലമിന്റെ വിവാഹത്തിന് എത്താന്‍ ദുബൈ ഭരണാധികാരിയെപ്പോലും പ്രോരിപ്പിച്ചത്.
മൂവാറ്റുപുഴ സ്വദേശി ടി.എസ് യഹിയയുടെ മകള്‍ സിബയാണ് വധു. സിംബാവെ ഗ്രാന്‍ഡ് മുഫ്തി ഇസ്മായില്‍ ബിന്‍ മൂസാ മേങ്കാണ് നിക്കാഹിന് നേതൃത്വം നല്‍കിയത്. വിവാഹത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദുബൈ കിരീടാവകാശി തിന്നെ ട്വിറ്ററില്‍ പങ്കുവെച്ചതോടെ അറബ് പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്‍ പ്രചാരമാണ് ഈ മംഗല്ല്യത്തിനു ലഭിച്ചത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം എ യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Watch Video:

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar