ഡോ.ഖഫീല്‍ ഖാന് കേരളത്തിന്റെ ക്ഷണം

ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാതെ കുട്ടികള്‍ മരിച്ചപ്പോള്‍ സ്വന്തം പണം മുടക്കി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീല്‍ ഖാനെ സ്വാഗതം ചെയ്ത്മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പ വൈറസ് ബാധിത മേഖലയില്‍പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച ഉത്തര്‍പ്രദേശിലെശിശുരോഗ വിദഗ്ധനായ കഫീല്‍ ഖാനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.റംസാനു മുമ്പ് ഖഫീല്‍ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു.കേരളത്തേയും മലയാളികളേയും കുറിച്ച് ഡോ. കഫീല്‍ ഖാന്‍ എഴുതിയ ടിറ്റര്‍ ഏറെ വൈറലായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നൽകണമെന്നും അഭ്യർത്ഥിച്ച യു.പി.യിലെ ഡോക്ടർ കഫീൽ ഖാന്‍റെ ട്വിറ്റർ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്ര രംഗത്ത് സ്വന്തം ആരോഗ്യമോ ജീവൻ പോലുമോ പരിഗണിക്കാതെ അർപ്പണ ബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടർമാരുണ്ട്. അവരിൽ ഒരാളായാണ് ഞാൻ ഡോ. കഫീൽ ഖാനിനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവർക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളിൽ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ രോഗം നിയന്ത്രിക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ സ്വയം സന്നദ്ധരായി ധാരാളം പേർ രംഗത്തു വന്നിട്ടുണ്ട്. അവരിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമുണ്ട്. ഡോ. കഫീൽ ഖാനിനെ പോലുള്ളവർക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകുന്നതിൽ സർക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടർമാരും വിദഗ്ധരും ആരോഗ്യ വകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടർമാർ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar