സ്റ്റ്ർ‌ലൈറ്റ് വിരുദ്ധസമരം;തൂത്തുക്കുടിയില്‍ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 12.

തൂത്തുക്കുടി: തെക്കൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് ശുദ്ധീകരണ കമ്പനിക്കെതിരേ പ്രക്ഷോഭം നടത്തിയവർക്കെതിരേ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 12. സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. പ്രതിഷേധം നിയന്ത്രണാതീതമായപ്പോൾ ആണ് വെടിവച്ചത് എന്നാണ് തമിഴ്‌നാട് ഡിജിപി  ടി.കെ.രാജേന്ദ്രന്‍റെ വാർത്താക്കുറിപ്പ്. പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ  ഇന്ന് തൂത്തുക്കുടി സന്ദർശിക്കും. സമരം അക്രമാസക്തമായതിന്  പിന്നിൽ വിദേശശക്തികളുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റ് തമിഴിസൈ  സൗന്ദർരാജൻ പ്രതികരിച്ചു.

എന്നാൽ‌ പ്ലാന്‍റിന് എതിരെ നടക്കുന്ന സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകാതെ പ്രതിഷേധിക്കും. തൂത്തുക്കുടിയിലെ കോളെജുകളില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ആരാണ് പൊലീസിന് വെടി വെയ്ക്കാൻ അനുമതി നല്‍കിയതെന്നാണ് ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായാണോ ഒരു ജനകീയസമരത്തെ നേരിടേണ്ടത്. പൊതുജനങ്ങളാണോ, മുതലാളിമാരാണോ സർക്കാറിന് പ്രധാനപ്പെട്ടത്. തുടങ്ങിയ അനവധി ചോദ്യങ്ങളാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. കമല്‍ഹാസൻ, രജനീകാന്ത്, സത്യരാജ് തുടങ്ങിയവരെല്ലാം സർക്കാരിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു.   ഒരു മാസമായി തുടരുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത് ലോങ് മാര്‍ച്ച് പ്ലാന്‍റിനു മുന്നില്‍ പൊലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേരെയും പ്ലാന്‍റിനു നേരെയും കല്ലേറു നടത്തി. പൊലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തി വിശീയത്.  ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്‍റ്  അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ ചെമ്പ് ശുദ്ധീകരണ കമ്പനിക്കെതിരേ  പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്നത് ഏറ്റവും ക്രൂരമായ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യഷൻ രാഹുൽ ഗാന്ധി. അനീതിക്കെതിരേ പ്രതിഷേധിച്ചവരെയാണ് തമിഴ്‌നാട് സർക്കാർ കൊലപ്പെടുത്തിയത്. രക്തസാക്ഷികളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ക്കൊപ്പം താനുണ്ടെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. പൊലീസ് വെടിവെയ്പില്‍ പതിനേഴ് വയസുള്ള പെൺകുട്ടി ഉൾപ്പടെ 11 പേരാണ് കൊല്ലപ്പെട്ടത്.. 1996ലാണ് സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്‍റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്‍ നിർമാണ പ്ലാന്‍റുകളിലൊന്നായ കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി വര്‍ഷങ്ങളായി ആരോപണം ഉയര്‍ന്നിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്‌ട്രീസ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar