സുധീരയുടെ ഏറ്റവും പുതിയ നോവല്‍ -സ്വര്‍ഗവാതില്‍- പ്രകാശനം ചെയ്തു

കെ.പി. സുധീരയുടെ ഏറ്റവും പുതിയ നോവല്‍ -സ്വര്‍ഗവാതില്‍- പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഷീന ഷുക്കൂര്‍ മോഹന്‍ കുമാറിന് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സണ് അദ്ധ്യക്ഷനായിരുന്നു. ശ്രീകല പുസ്തക പരിചയം നടത്തി. രമേഷ് പയ്യന്നൂര്‍, അന്‍വര്‍ നഹ, ഇ.കെ ദിനേശന്, പുന്നയൂര്‍കുളം സെയ്നുദീന്, പുന്നക്കന്‍ മുഹമ്മദലി,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വെള്ളിയോടന് മോഡറേറ്റര്‍ ആയിരുന്നു.അബദു മനാഫ് സ്വാഗതവും,സുനില്‍ രാജ് നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന് ലൈബ്രറി കമ്മറ്റിയുടെ ഉല്‍ഘാടനം കെ.പി.സുധീര നിര്‍വഹിച്ചു.ബദുള്ള മല്ലിശേരി, നിസാര്‍ തളങ്ങര എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് അനില്‍ ബാലന് നേതൃത്വം നല്കി ധനശ്രീ അമൃത എന്നിവര്‍ പാടി ‘സാരംഗ് ഗസല്‍ സംഗീത വിരുന്ന് അരങ്ങേറി.
അശ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രവാസ ജീവിതത്തെ വരച്ചുകാട്ടുന്ന നോവല്‍ ഏറെ ശ്രദ്ധേയ രചനയാണ്. കഥാപാത്രങ്ങളും അവരുടെ ജീവിതവും പൊള്ളുന്ന പ്രവാസത്തിന്റെ മറ്റൊരുമുഖമാണ് അനാവരണം ചെയ്യുന്നത്. വിഷയ വൈവിധ്യംകൊണ്ട് ഇതിനകം തന്നെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
ഡോ: കെ.പി.സുധീരയുടെ പുസ്തക പ്രകാശനത്തിനോടനുബന്ധമായ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഗീതജ്ഞന് അനില്‍ ബാലന് സാരംഗ് നേതൃത്വം നല്കി കുമാരി ധനശ്രീ,അമൃത എന്നിവര്‍ നടത്തിയ ഗസല്‍ സംഗീത രാത്രിയില്‍ മോഹന്‍കുമാര്‍ പാടുന്നു.
0 Comments