ആദിവാസി,സഹായം നിയമം തിരുത്തണം

:…………………ഇ.കെ ദിനേശന്‍…………….:

 

പ്രളയം ഒരുപാട് പാഠങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന്, സവര്‍ണ്ണ ബോധവും,സമ്പത്തും ഒരിക്കലും ഒരാളെയോ,ഒരു വര്‍ഗ്ഗത്തെയോ സമൂഹത്തില്‍ സുരക്ഷിതമാക്കി നിര്‍ത്തുന്നില്ല എന്നതാണ്.
ദുരന്തങ്ങള്‍ക്ക് ഇരകളായവരെ രക്ഷിച്ചതും സഹായിച്ചതും മനുഷ്യത്വവും മാനവീകതയുമുള്ള മനുഷ്യരാണ്. അവരെ മുന്നോട്ട് നയിക്കുന്നത് അത്തരം ബോധങ്ങളാണ്.അത് കൊണ്ടാണ് സര്‍ക്കാറിന്റെയോ,അതിന്റെ മറ്റ് ഉപകരണങ്ങളുടെയോ തീരുമാനം വരുന്നതിന് മുമ്പ് രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് സഹായങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെ വിഷയം വിവേചനത്തിന്റെതാണ്.
കേരളത്തിലെ ദുരന്തമേഖലയില്‍ ഇപ്പോഴും സഹായങ്ങളും അതിന്റെ ഭാഗമായുള്ള വസ്തുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ചിലരുടെ പ്രത്യേക ശ്രദ്ധ ആദിവാസി മേഖലയിലാണ്. അതിനു കാരണം, അവരെ കാലങ്ങളായി നാം മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തിയതുകൊണ്ടാണ്. അതുകൊണ്ടാണ് ആദിവാസി ഊരുകളില്‍ നേരിട്ട് എത്തി സഹായ വസ്തുക്കള്‍ അവരുടെ കൈകളില്‍ ഏല്‍പ്പിച്ചത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ കാലങ്ങളില്‍ ഇവരോട് പെരുമാറിയത് എന്ന് എണ്ണിപ്പറയാനുള്ള സമയമല്ല ഇത്.
ആദിവാസി സമൂഹത്തെ സഹായിക്കുന്നതിനെതിരെ പോലീസ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതില്‍ എത്രത്തോളം കാര്യം ഉണ്ട് എന്നറിയില്ല. ഈ അവസരത്തില്‍ അവരെ ദുരിതങ്ങളില്‍ നിന്നും കൈ പിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്.മാധ്യമങ്ങള്‍ അവരുടെ കാര്യത്തില്‍ കാണിച്ച കരുതല്‍ നാം കണ്ടതാണ്. പുറം ലോകത്തോട് തങ്ങളുടെ അവസ്ഥകള്‍ വിളിച്ചു പറയാന്‍ നവ മാധ്യമങ്ങളുടെ സഹായം അവര്‍ക്ക് ഇല്ല.അത് കൊണ്ട് പോലീസ് ഉത്തരവ്
ഉടനെ പിന്‍വലിക്കണം. അല്ലെങ്കില്‍ ആ ഉത്തരവ് കേരളത്തില്‍ മുഴുവന്‍ ബാധകമാക്കണം.സര്‍ക്കാര്‍ സംവിധാനത്തില്‍,ചുവപ്പ് നാട അഴിച്ച് ഇക്കാലമത്രയും അവരെ സേവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോ.എന്തിനധികം,വിശന്നിട്ട് അന്നം എടുത്തതിന് മധുവിനെ തല്ലിക്കൊന്ന കേരളത്തിന്,മധുവിന്റെ ചോര ഉണങ്ങുന്നതിന് മുമ്പ് വിശന്നില്ലേ.
അതേ,എല്ലാവരുടെ പ്രശ്‌നങ്ങളും ഒന്നു പോലെ കാണാനുള്ള മനസ്സാണ് വേണ്ടത്.

പ്രതിഷേധിക്കുക.പ്രതികരിക്കുക.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar