പ്രായം പതിനെട്ടായാല്‍ മതി. വോട്ടും ചെയ്യാം പെണ്ണും കെട്ടാം.

വോട്ടും ചെയ്യാം പെണ്ണും കെട്ടാം. പ്രായം പതിനെട്ടായാല്‍ മതി. പ്ലസ് ടു പാസ്സാകുന്നതോടെ ഇനി പെണ്ണുകെട്ടാം എന്ന സന്തോഷവാര്ത്തക്കുവേണ്ടിയുള്ള ശുപാര്‍ശയാണ് നിയമ കമ്മീഷന് മുന്നോട്ടുവെക്കുന്നത്.
പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കാൻ നിയമകമ്മിഷന്റെ ശുപാർശ. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായത്തിൽ ഉള്ള വ്യത്യാസം ഇല്ലാതാക്കുന്നതാണ് പുതിയ ശുപാർശ. നിയമകമ്മിഷന്റെ കൺസൾട്ടേഷൻ പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അതേ പ്രായത്തിൽ സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവസരവും നൽകണമെന്നും കമ്മിഷൻ പറയുന്നുണ്ട്.
നിലവിൽ 21 വയസാണ് പുരുഷന്റെ വിവാഹപ്രായം. സ്ത്രീക്ക് പുരുഷനേക്കാൾ പ്രായം കുറവായിരിക്കണമെന്ന ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലവിലെ നിയമം.ഇത് സ്ത്രീക്കും പുരുഷനും വിവാഹജീവിതത്തിൽ തുല്യ സ്ഥാനമാണെന്ന നിയമവുമായി ചേരുന്നില്ലെന്നും കമ്മിഷൻ പറയുന്നു.
0 Comments