രഹന ഫാത്തിമയ്ക്ക് ജാമ്യം ഇല്ല.

പത്തനംതിട്ട:മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ രഹന ഫാത്തിമയ്ക്ക് ജാമ്യം ഇല്ല. ജാമ്യാപേക്ഷ പത്തനംതിട്ട സെക്ഷൻസ് കോടതി തള്ളി. നേരത്തെ രഹന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യവും തള്ളിയിരുന്നു.
ബിജെപി നേതാവ് ബി.രാധാകൃഷ്‌ണമേനോന്‍റെ പരാതിയിലാണ് രഹനയെ അറസ്റ്റ് ചെയ്തത്. രഹന ഇപ്പോൾ കൊട്ടാരക്കര സബ്‌ജയിലിൽ റിമാൻഡിലാണ്
0 Comments