മായി ഹിമ്മക് കഫേ അല്‍ ബര്‍ഷയിലെ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിനു  സമീപം പ്രവര്‍ത്തനം ആരംഭിച്ചു.

ദുബായ്: ദുബായിലെ അല്‍ അവീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.എ.കെ ഗ്രൂപ്പിന്റെ എണ്‍പ്പത്തി എമ്പതാമത്തെ സംരംഭമായ മായി ഹിമ്മക് കഫേ അല്‍ ബര്‍ഷയിലെ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിനു  സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഭക്ഷ്യ വിഭവങ്ങള്‍ക്കായി സ്ഥാപിതമായ മായി ഹിമ്മക് കഫേ യു.എ.ഇ പൗര പ്രമുഖന്‍ അബ്ദുല്ല റഹീം ഖലീഫ സെയ്ദലും ജോസ് കെ മാണി എംപിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തതു. ഡോ. ജറാര്‍,അബ്ദുള്ള സുല്‍ത്താന്‍ കിത്ത്ബി, ഡോ.സുനില്‍ ജോര്‍ജ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍)എ.എ.കെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എ.എ.കെ മുസ്തഫ,എ.കെ ഫൈസല്‍ മലബാര്‍ഗ്രൂപ്പ്, ഷംസു നെല്ലറ എന്നിവരുമടക്കം നിരവധി വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ മുഖ്യാതിഥികളായിരുന്നു.

പഴം പച്ചക്കറി വിപണിയിലെ പ്രമുഖ ബ്രാന്റായ എ.എ.കെ കഴിഞ്ഞ ഏതാനും വര്‍ഷമായി വിവിധ മേഖലകളിലേക്കു കൂടി വ്യാപാരം വ്യാപിപ്പിച്ചിട്ടുണ്ട്. ഇബ്‌നുബത്തൂത്തയില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച ‘ഡ്രീം സിറ്റി കഫേ’യുടെ അത്യപൂര്‍വമായ വിജയമാണ് ഹോട്ടല്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എഎകെ മുസ്തഫ പറഞ്ഞു.2019 ല്‍ ഇതര മേഖലകളിലേക്കു കൂടി വ്യാപാരം വ്യാപിപ്പിക്കുമെന്നും യു,എ.ഇയുടെ ഭൗതിക സാഹചര്യങ്ങളാണ് പുതിയ പരീക്ഷണങ്ങള്‍ക്കു പ്രചോദനമെന്നും മുസ്തഫ പറഞ്ഞു.
ദുബായിലെ അറിയപ്പെടുന്ന കഫറ്റീരിയ ശൃംഖലയായ ‘അന്തര്‍ കഫറ്റീരിയ’യുടെ സ്ഥാപകന്‍ കൂടിയായ മെഹമൂദ് എറോത്ത് മായി ഹിമ്മക്കില്‍ മാനേജിംഗ് പാര്‍ട്ണറാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar