മതില് വേറെ, ശബരിമല വേറെ..ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്
മതില് വേറെ, ശബരിമല വേറെ..ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെതാണ് വനിതാ മതിലിനെക്കുറിച്ചുള്ള പുതിയ വിലയിരുത്തല്‍.സര്‍ക്കാര്‍ മോല്‍നോട്ടത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സര്‍ക്കാര്‍ സംവ്വിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന മതിലിിതിരെ ശക്തമായ രോഷം ഉയരുന്നതിന്നിടയിലാണ് മന്ത്രിയുടെ പുതിയ വ്യാഖ്യാനം,
ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിനു ബന്ധമില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനാണു മതില്. കോണ്‍ഗ്രസും ബിജെപിയും അതിനെ ഭയപ്പെടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.അതില്‍ പങ്കെടുക്കാൻ ആരെയും നിര്ബന്ധിക്കില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയോ നിര്‍ബന്ധമോ ഇല്ല. വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസമില്ല. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. അതേ സമയം
ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.കേന്ദ്രജീവനക്കാരുടെ കുടുംബങ്ങളോടും സര്‍ക്കാര്‍ സര്‍വീസിലെയും അധ്യാപകരുടെയും സംഘടനകളോടും പങ്കാളിത്തത്തിനായി അഭ്യര്‍ഥിക്കണമെന്നും ഉത്തരവിലുണ്ട്. ആശ വര്‍ക്കേഴ്സ്, അംഗനവാടി വര്‍ക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ വകുപ്പു മേധാവികള്‍ക്കാണ് ചുമതല. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കീഴിലുള്ള സാമൂഹികനീതി വകുപ്പിനാണ്. 12 വരെ കലക്റ്റര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന് അധ്യക്ഷനായ ഉപസമിതിയുമുണ്ട്.
ശബരിമലയില്‍ ഇപ്പോഴും അക്രമികള്‍ തമ്പടിച്ചിട്ടുണ്ട്. അവര്‍ അവസരം നോക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് നിരോധനാജ്ഞ പിന്‍വലിക്കാത്തത്. പൊലീസ് പരിശോധിച്ച ശേഷം നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കും. ഒരാവശ്യവുമില്ലാതെ കഴിഞ്ഞ ദിവസവും ചിലര്‍ അറസ്റ്റ് വരിക്കാന്‍ നിലയ്ക്കലെത്തി- കടകംപള്ളി പറഞ്ഞു.
മന്ത്രിക്കു നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. എറണാകുളം നോര്‍ത്തില്‍ വച്ചാണ് സംഭവം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ മാറമ്പിള്ളിയില്‍ വച്ചു മന്ത്രിക്കുനേരെ പ്രതിഷേധിക്കാനായി എത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments