രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; സച്ചിന്‍ മുഖ്യമന്ത്രി ആവുമോ

ഇലക്ഷന്‍ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള മുന്‍കരുതലുകളെല്ലാം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കെ സി വേണുഗോപാല്‍ രാജസ്ഥാനിലെത്തി..
സ്വതന്ത്രന്മാരെക്കൂടി കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി സച്ചിന്‍ പൈലറ്റ് സ്വതന്ത്രരുമായി കൂടിക്കാഴ്ച തുടങ്ങി. ഒറ്റയ്ക്കു രാജസ്ഥാന്‍ ഭരിക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും, എന്നാലും ഭരണത്തിലേറുമ്പോള്‍ എല്ലാ ബിജെപി വിരുദ്ധരെയും കൂടെക്കൂട്ടണമെന്നാണ് ആഗ്രഹവുമെന്ന് സച്ചിന്‍ പറഞ്ഞു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന് വ്യക്തയില്ല. നിലവില്‍ ബി.ജെ.പി 115ഉം കോണ്‍ഗ്രസ് 107സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വസതിയില്‍ യോഗം ചേരുകയാണ്. 10 സീറ്റുകളില്‍ സ്വതന്ത്രരും ബി.എസ്.പിയും എസ്.പിയുമാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഇവിടെ കോണ്‍ഗ്രസിനാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് സൂചന.
എന്നാല്‍ മധ്യപ്രദേശില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ബി.എസ്.പി നേതാവ് മായാവതി തങ്ങളുടെ എല്ലാ എം.എല്‍.എമാരോടും ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താനാണ് എം.എല്‍.എമാരോട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്‍ 81 സീറ്റിലാണ് ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. 119 സീറ്റുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പില്‍ ആറിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.
അതേസമയം തെലുങ്കാനയിലെ വോട്ടര്‍ പട്ടിക വിഷയത്തില്‍ പാരാതിയുമായി കോണ്‍ഗ്രസ് ഭരണ പാര്‍ട്ടിയായ ടി.ആര്‍.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്‍ പട്ടികയില്‍ നിന്നും 20 ലക്ഷത്തോളം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് കോടതിയിലേക്ക് കയറുന്നത്.
നേരത്തെ തെലങ്കാനയില്‍ പ്രതിപക്ഷസഖ്യം ഗവര്‍ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.
0 Comments