ഉപതരിഞ്ഞെടുപ്പിൽ പതിനാറിടത്ത് എൽഡിഎഫും 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചു.

കൊച്ചി: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 30 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതരിഞ്ഞെടുപ്പിൽ പതിനാറിടത്ത് എൽഡിഎഫും 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചു. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്തനും വിജയം കണ്ടു. യുഡിഎഫിന്‍റെ സീറ്റുകൾ എൽഡിഎഫും എൽഡിഎഫിന്‍റെ സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു. ബിജെപിയ്ക്ക് ഉപതെഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാനായില്ല. മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്ക് പഞ്ചായത്തും തവനൂർ പഞ്ചായത്തും എൽഡിഎഫ് പിടിച്ചെടുത്തു. കൊച്ചി കോർപ്പറേഷനിലെ ജനതാവാർഡിലും കോൺഗ്രസിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആർഎംപി വിജയം നിലനിർത്തി. ആർഎംപി സ്ഥാനാർഥി പി. ശ്രീജിത്ത് 308 വോട്ടുകൾക്കാണ് സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഒഞ്ചിയം പഞ്ചായത്തിൽ ആർപിയുടെ ഭരണം തുടരും. യുഡിഎഫിന് ഇവിടെ സ്ഥാനാർഥിയില്ലാതിരുന്നതാണ് ആർഎംപിയ്ക്ക് തുണയായത്.
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ്കൈതപ്പൊയിൽ എൽഡിഎഫും താമരശേരി പള്ളിപ്പുറം വാർഡ് യുഡിഎഫും നിലനിർത്തി. വെസ്റ്റ് കൈതപ്പൊയിൽ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി രാകേഷാണ് 187 വോട്ടിന് വിജയിച്ചത്. കോൺഗ്രസ് നേതാവ് ആയിശക്കുട്ടി സുൽത്താനയെ രാകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ രാകേഷ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായേക്കും. ഇവിടെ എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണം ആയതോടെ യുഡിഎഫിന്‍റെ പ്രസിഡന്‍റായിരുന്നു ഇതുവരെ ഭരിച്ചിരുന്നത്. ജനറൽ വാർഡിലെ സിപിഎം അംഗം രാജിവച്ചാണ് സംവരണ വിഭാഗത്തിലെ രാകേഷിനെ സ്ഥാനാർഥിയാക്കി ഇപ്പോൾ വിജയിപ്പിച്ചിരിക്കുന്നത്.
താമരശേരി പള്ളിപ്പുഫം വാർഡിൽ മുസ് ലിം ലീഗിലെ എൻ.പി. മുഹമ്മദലി 389 വോട്ടുകൾക്കാണ് ജയിച്ചത്.
കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സിപിഎമ്മിലെ ശ്രീനിവാസൻ 299 വോട്ടുകൾക്ക് വിജയിച്ചു.
വയനാട് ബത്തേരി നെന്മേനി പഞ്ചായത്തിലെ 15-ാം വാർഡിൽ എൽഡിഎഫിലെ കെ.സി. പത്മനാഭന്149 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ചു.
ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാര്ഥി സുകുമാരിയമ്മയാണ് 102; വോട്ടുകൾക്ക് വിജയിച്ചത്. ആലപ്പുഴ നഗരസഭയിലെ ജില്ലാകോടതി വാർഡ് കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ച ബി. മെഹബൂബാണ് വിജയം സ്വന്തമാക്കി. .
കായകളും നഗരസഭയിലെ പന്ത്രണ്ടാം വാർഡും കൈനരി പഞ്ചയാത്തിലെ ഭജനമഠം വാർഡും എൽഡിഎഫ് നിലനിർത്തി.
ബിജെപിയ്ക്ക് തിരിച്ചടിയായി പാലക്കാട് കല്പ്പാത്തി വാർഡിൽ യുഡിഎഫിന് അട്ടിമറി ജയം. യുഡിഎഫ് സ്ഥാനാർഥി പി.എസ്. വിബിന് 421 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി എൻ. ശാന്തകുമാരനാണ് രണ്ടാം സ്ഥാനത്തായത്. മലപ്പുറം കവനൂർ പഞ്ചായത്തിൽ ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിനൊപ്പമായി.
എറണാകുളം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിൻസി എൽദോസ് വിജയിച്ചു. കോതമംഗലത്തെ ചേലാമറ്റം വാർഡ് യുഡിഎഫ് നിലനിർത്തി. ഒക്കൽപഞ്ചായത്തിലെ 14-ാം വാർഡിൽ യുഡിഎഫിലെ സീനാ ബെന്നി ജയിച്ചു. തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡിൽ കോണ്‍ഗ്രസ് ജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഒറ്റശേഖര മംഗലം പഞ്ചായത്തിലെ പ്ലാപഴഞ്ഞി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
ഒഞ്ചിയം ഉപതിരഞ്ഞെടുപ്പിൽ ആർഎംപിക്ക് വിജയം.
വടകര: സിപിഎമ്മും-ആർഎംപിയും നേർക്കു നേർ ഏറ്റുമുട്ടിയ ഒഞ്ചിയം ഉപതിരഞ്ഞെടുപ്പിൽ ആർഎംപിക്ക് വിജയം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാറാം തൈപ്പളളിയെ 308 വോട്ടുകള്‍ക്കാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ഇതോടെ ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. സിപിഎമ്മിനും ആര്‍എംപിക്കും ഏറെ നിര്‍ണായകമായിരുന്നു ഉപതെരഞ്ഞടുപ്പ്.
കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാനായത് സിപിഎമ്മിന് ആശ്വാസകരമായി. അഞ്ഞൂറിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ആര്‍എംപിയുടെ വിജയം.17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന്‍റെ സഹായത്തോടെ ആര്‍എംപിയാണ് ഭരണം നടത്തുന്നത്. ആര്‍എംപി അംഗം മരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞടുപ്പ് നടന്നത്.
0 Comments