ആ എഴുനൂറ് കോടി വേണ്ട,സ്വന്തം നിലയില്‍ തന്നെ ഇന്ത്യ കേരളത്തെ സഹായിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശ രാജ്യങ്ങളുടെ ധനസഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്. പ്രളയക്കെടുതി രാജ്യത്തിനു സ്വന്തം നിലയില്‍ തന്നെ നേരിടാന്‍ കഴിയുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ക്കും വ്യക്തിപരമായി സഹായം നല്‍കാമെന്നും മന്ത്രാലയം അറിയിച്ചു. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. എന്നാല്‍,നിലവിലെ നയമം അനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ,പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
വിദേശ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബുധനാഴ്ച വൈകിട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഒദ്യോഗിക അറിയിപ്പ്.യു.എ.ഇ 700 കോടിയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിന് നല്‍കാമെന്ന് അറിയിച്ചത്. മാലിദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ,വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍,പ്രവാസികള്‍,ഇന്ത്യന്‍ വംശജര്‍,വിദേശ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു നിയമ തടസങ്ങളില്ല.
0 Comments