All for Joomla The Word of Web Design

ഇനി ഈ ചെറിയ കാര്‍ ലോകം കീഴടക്കും

ഡോ.മുഹമ്മദ് അഷ്‌റഫ്. ജര്‍മ്മനി:………………………………………………………………….

ഇന്ത്യയുടെ നാനോ കാറിനെ വെല്ലുന്ന കുഞ്ഞന്‍ കാര്‍ വിപണിയിലെത്തുന്നു.കാറിന് ആദ്യം കൊടുക്കുന്ന വില മാത്രം മതി.പിന്നെ കണ്ണുമടച്ചു കാറിനകത്തിരുന്നു പോവേണ്ട സ്ഥലം മനസ്സില്‍ കരുതിയാല്‍ മതി.എത്തേണ്ടിടത്ത് കാര്‍ നിങ്ങളെ കൊണഅടിറക്കും.ഡൈംലര്‍ ബെന്‍സിന്റെ ഏറ്റവും ചെറിയ കാറാണ് സ്മാര്‍ട്ട്..1994 ല്‍ സ്വിസ് വാച്ചു നിര്‍മ്മാതാക്കളായ സ്വാച്ചുമായിച്ചേര്‍ന്നു ഡൈംലര്‍ ബെന്‍സി ജര്‍മനിയിലെ ബോബിലിങ്കണില്‍ നിര്‍മ്മാണം തുടങ്ങിയത്. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ കുഞ്ഞിക്കാര്‍ ലോകത്തിലെ എല്ലാ വന്‍ നഗരങ്ങളിലെയും ഗതാഗത സ്തംഭനത്തിനു പരിഹാരമായി മുന്നേറുമ്പോഴാണ് അവര്‍ പുതിയ പരിഷ്‌ക്കാരവും ആയി രംഗത്തുവരുന്നത്., സ്മാര്‍ട്ട് വിഷന്‍ ഇ ക്വു എന്ന് പേരിട്ടിരിക്കുന്ന ഈ കാറിനു ആദ്യം കൊടുക്കുന്ന വില കഴിഞ്ഞാല്‍ പിന്നെ ചെലവുകള്‍ ഒന്നും ഉണ്ടാവുകയില്ലന്നാണ് അവര്‍ അറിയിക്കുന്നത്.. പൂര്‍ണമായും സൗരോര്‍ജത്തില്‍ ഓടുന്ന ഈ വാഹനത്തിനു സ്റ്റീയറിങ് , ആക്‌സിലേറ്റര്‍, ബ്രെക്ക് എന്നിവ ഒന്നും ഉണ്ടാവുകയില്ല. വെറും ഒരു കംപ്യുട്ടര്‍ മാത്രം ആയിരിക്കും നിങ്ങളെ നയിക്കുക. കയറിയിരുന്നു പാട്ടുകേള്‍ക്കുകയോ മറ്റു ജോലികള്‍ ചെയ്തു കഴിയുമ്പോഴോ നിങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കും. എവിടെ എത്തണമെന്ന് പറഞ്ഞാല്‍ മാത്രം മതി..കാര്യങ്ങള്‍ കാര്‍ നോക്കി കൊള്ളും.സാറ്റലൈറ്റ് നിയന്ത്രണ സംവിധാനമുള്ള ഈ ഡ്രീം വാഹനം 2020 നു കംമീഷന്‍ ചെയ്യുമെന്നാണ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മബലത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password