All for Joomla The Word of Web Design

ആറു ഗ്രാന്‍ഡ് സ്‌ളാം ട്രോഫികളില്‍ അഞ്ചും ഒളിമ്പിക് സ്വര്‍ണ മെഡലും കളഞ്ഞുപോയ മണ്ടന്‍ ബെക്കര്‍

ഡോ : മുഹമ്മദ് അഷ്‌റഫ് :

 

മണ്ടന്‍ ബെക്കര്‍ …!
നേടിയ ആറു ഗ്രാന്‍ഡ് സ്‌ളാം ട്രോഫികളില്‍ അഞ്ചും ഒളിമ്പിക് സ്വര്‍ണ മെഡലും കളഞ്ഞുപോയ വിവരം ഇപ്പോഴാണ് പാവം അറിയുന്നത്.
മൂന്ന് വിംബിള്‍ഡണ്‍,രണ്ടു ആസ്‌ട്രേലിയന്‍, ഒരു യു.എസ് ഇത്രയും ആയിരുന്നു ബോറിസ് ബെക്കറുടെ ഗ്രാന്‍ഡ് സ്‌ളാം നേട്ടങ്ങള്‍. അതായത് ഫ്രഞ്ച് ഓപ്പണ്‍ മാത്രമായിരുന്നു കിട്ടാക്കനി എന്നര്‍ത്ഥം.
ഇതിനൊപ്പം 1992 ലെ ഒളിമ്പിക് ഡബിള്‍ സ്വര്‍ണ്ണം,1989 ലെ ഡേവിസ് കപ്പു
പറഞ്ഞിട്ട് എന്താ കാര്യം ഇതില്‍ അഞ്ചും ആരോകൊണ്ടുപോയി.! ഒപ്പം ഒളിമ്പിക് സ്വര്‍ണ്ണ മെഡലും.ഡേവീസ് കപ്പും.!!പോരെ പൂരം.
പക്ഷെ, ഇപ്പോഴാണ് ബൂം ബൂം ബോറിസിന് കാര്യങ്ങള്‍ എല്ലാം ഓര്‍മ്മവന്നത്, എന്തായാലും കളഞ്ഞുപോയ സ്മാരകങ്ങള്‍ തിരിച്ചുകിട്ടണം..കിട്ടിയേ തീരൂ.., അതിനു ജനങ്ങളും പോലീസും സഹായിക്കണം.. കാര്യം എന്താന്നല്ലേ ആശാന്‍ മൂന്നാമതും പാപ്പരായിരിക്കുന്നു. അതില്‍ നിന്ന് രക്ഷപെടാന്‍ കളഞ്ഞുപോയ കപ്പുകളും ഷീല്‍ഡുകളും തിരിച്ചു കിട്ടണം. അത് ലേലം ചെയ്തു കിട്ടുന്ന കാശുകൊണ്ടു കടം വീട്ടണം.. എന്തായാലും ഏതോ ബുദ്ധിമാന്മാര്‍ അതൊക്കെ നേരത്തെ വിറ്റു കാശാക്കിയിരിക്കണം..


പാവം ബോറിസ് ഉണ്ടാക്കിയ കാശൊക്കെ അങ്ങേര്‍ക്കു ഒപ്പമുണ്ടായ പെണ്ണുങ്ങളാണ് കൊണ്ടുപോയത്..!!ആദ്യം രണ്ടുതവണ പാപ്പരായപ്പോഴും ജര്‍മന്‍ ടെന്നീസ് ഫെഡറേഷനും അവിടുത്തെ സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണങ്ങളും ചാനലുകളും സഹായത്തിനു എത്തിയിരുന്നു
കളഞ്ഞുപോയതു ഏതെക്കെ എന്ന് കൂടി കേട്ടോളൂ 92 ലെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍, 85 ,86 ,89 വര്‍ഷത്തെ വിംബിള്‍ഡണ്‍ 91 ,96 വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോഫി, പിന്നെ 1989 ലെ ഡേവീസ് കപ്പും. കീശ കാലിയായപ്പോഴാണ് ആശാന്‍ വീട്ടില്‍ വില്‍ക്കാന്‍ എന്തുണ്ട് ബാക്കി എന്നു അന്വേഷിച്ചത്. കള്ളന്‍ കപ്പലില്‍ തന്നെ ആവാനാണ് സാധ്യത.കാരണം കാമുകിമാര്‍ അത്ര അധികം അങ്ങേര്‍ക്കൊപ്പം ഉണ്ടായിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password