All for Joomla The Word of Web Design

കുഴഞ്ഞുവീണ കോച്ചിന്റെ ജീവന്‍ രക്ഷിക്കാന്‍ കളി നിര്‍ത്തിവച്ചു ഇരുടീം ആരാധകരും പ്രാര്‍ഥനയില്‍.

അറിയാം നമുക്ക്, ഫുട്ബാളിന് സ്‌നേഹത്തിന്റെ ഭാഷയാണെന്ന് എന്നാലും
ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നവരാണ് ഫുട്ബാള്‍ ആരാധകര്‍. ഒരു മത്സരത്തിനിടയില്‍ ഇരു ടീമുകളുടെയും ആരാധകരായി സംഘം തിരിഞ്ഞു വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പര്യായമായിട്ടവര്‍ മാറാറുണ്ട്. അത്തരം ആരാധനകള്‍ മൂത്തു ആക്രമണത്തിന്റെ വക്താക്കളാകുന്നവര്‍ക്കു നമ്മള്‍ ഫുട്ബാള്‍ ഹൂളിഗന്‍സ് എന്ന പേരും നല്‍കിയിട്ടുണ്ട്.
ലീഗ് മത്സരങ്ങള്‍ മുതല്‍ ലോക കപ്പു വേദികള്‍ വരെ അവര്‍ നാശം വിതക്കുകയും നിരവധി ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ ജര്‍മനിയിലെ ഒരു സ്റ്റേഡിയത്തില്‍ ഇതിനു വിരുദ്ധമായ ഒരു രംഗം കാണുവാന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് കഴിഞ്ഞു.
ഫുട്ബാള്‍ സ്‌നേഹത്തിന്റെയും മാനുഷിക ഭാവങ്ങളുടെയും പര്യായമെന്നു തെളിയിക്കുന്ന ഒരു രംഗം. ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത ഒരു രംഗം.


ജര്‍മ്മന്‍ ലീഗിലെ രണ്ടാം ഡിവിഷനില്‍ ഡാംസ്റ്റാട്ടും കൈസേര്‍സ്ലൗട്ടറനും തമ്മിലെ മത്സരത്തിനിടയില്‍ ലൗട്ടറണ്‍ കോച്ചു ജെഫ് സ്ട്രാസര്‍ ബോധ രഹിതനായി നിലംപതിച്ചു. പ്രാഥമിക പരിശോധനയില്‍ അതി ശക്തമായ ഹൃദയാഘാതം ആണെന്ന് കണ്ടെത്തി. ഉടനെ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം പകുതി തുടങ്ങാന്‍ റഫറി തയാറായപ്പോള്‍ ഇരു ടീമുകളുടെയും ആരാധകര്‍ ആരുടേയും പ്രേരണ കൂടാതെ ഒന്നിച്ചു കളിക്കളത്തില്‍ ഇറങ്ങി ഉച്ചത്തില്‍ ആവശ്യപ്പെട്ടു മത്സരം നിര്‍ത്തിവയ്ക്കണം,ഞങ്ങള്‍ പ്രാര്‍ഥനയില്‍ ആണ്. വിലയേറിയ ആ ജീവന്‍ തിരിച്ചു കിട്ടാന്‍. സംഘാടകരുടെ കണ്ണ് നനച്ചു ആ അപേക്ഷ അവര്‍ക്കു നിരസിക്കുവാന്‍ കഴിഞ്ഞില്ല. മത്സരം നിര്‍ത്തി വയിക്കുകയും ചെയ്തു. പിന്നീട് അതൊരു വലിയ പ്രാര്‍ഥനാവേദിയായി. ഒരു വിജയത്തിനും മൂന്നു പോയിന്റിനും വേണ്ടി കൊല്ലാനും ചാവാനും ആയിട്ടെത്തിയ നാല്‍പ്പതിനായിരം പേരുടെ കൂട്ട പ്രാര്‍ഥന ദൈവം കേട്ടതുപോലെ ബെല്‍ജിയം കാരനായ കൊച്ചു ജെഫ് സ്ട്രാസറുടെ ഹൃദയാഘാതം അത്ര കടുത്തതായിരുന്നില്ല. ചെറിയ ഒരു പക്ഷാഘാതം പെട്ടന്ന് അദ്ദേഹത്തിന് ബോധം തെളിയുകയും ചെയ്തു. അവിശ്വസനീയം എന്ന് പറയട്ടെ ഈ വിവരം സ്റ്റേഡിയത്തിലെ മൈക്കിലൂടെ വിളിച്ചു പറയും വരെ ഇരു ടീമുകളുടെയും ആരാധകര്‍ പ്രാര്‍ഥനയോടെ അവിടെ ഉണ്ടായിരുന്നു. അതിനു ശേഷം അവര്‍ ഇരു ടീമുകളുടെയും ടീം ഗാനങ്ങള്‍ ഒരുമിച്ചുപാടി പരസ്പരം നന്ദിപറഞ്ഞു മടങ്ങി. പറയൂ… ഫുട്ബാള്‍ സംസാരിക്കുന്നതു ഹുദയത്തിന്റെ ഭാഷയല്ലേ, നല്‍കുന്ന സന്ദേശം സ്‌നേഹത്തിന്റേതല്ലേ.
ഡോ. മുഹമ്മദ് അഷ്‌റഫ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password