All for Joomla The Word of Web Design

ഒമാന്‍ 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നതിന്‌ വിലക്ക്

മസ്‌കത്ത്:  ഒമാന്‍ പുതിയ വിസ നല്‍കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ മാനവ വിഭവ മന്ത്രാലയമാണ് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഐടി മെഡിക്കല്‍, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഷ്യൂറന്‍സ്, മീഡിയ ആന്റ് പ്രിന്റിങ്, വ്യാമയാനം, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ വിഭാഗങ്ങളിലെ 87 വ്യ്ത്യസ്ഥ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയില്‍ നഴ്‌സ്, അസി. ഫാര്‍മസിസ്റ്റ്, ആര്‍ക്കിടെക്റ്റ്, സിവില്‍ എന്‍ജിനീയര്‍, ഇലക്ട്രിക്ക് എന്‍ജിനീയര്‍, ഇലക്ട്രോണിക്ക് എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്രൊജക്ട് എന്‍ജിനീയര്‍ അടക്കമുള്ളവര്‍ക്ക് ഒമാനിലേക്ക് വിസ ലഭിക്കില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password