All for Joomla The Word of Web Design

ബജറ്റ് വളര്‍ച്ചയും തളര്‍ച്ചയും ഒറ്റനോട്ടത്തില്‍

ആ​ദാ​യ നി​കു​തി നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല :

ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​പ്പോ​ൾ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ര​ണ്ട​ര​ല​ക്ഷ​ത്തി​ൽ​നി​ന്നു മൂ​ന്നു ല​ക്ഷ​മെ​ങ്കി​ലും നി​കു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി നി​ര​ക്ക് പ​രി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പു​തി​യ ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി.

ആ​ദാ​യ നി​കു​തി നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല. 2.5 ല​ക്ഷം രൂ​പ വ​രെ- നി​കു​തി​യി​ല്ല, 2.5 മു​ത​ൽ 5 ല​ക്ഷം രൂ​പ വ​രെ- 5 %, 5 മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ- 20 %, 10 ല​ക്ഷം രൂ​പ​യ്ക്കു മേ​ൽ – 30 % എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ല​വി​ലെ ആ​ദാ​യ​നി​കു​തി നി​ര​ക്ക്. അ​തേ​സ​മ​യം, മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളി​ലെ പ​ലി​ശ വ​രു​മാ​ന​ത്തി​ൽ 50,000 രൂ​പ വ​രെ നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​ദാ​യ​നി​കു​തി​യി​ൽ ചി​കി​ൽ​സാ ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടെ ചി​ല ഇ​ള​വു​ക​ളും ന​ൽ​കി. ചി​കി​ൽ​സാ ചെ​ല​വി​ലും യാ​ത്രാ​ബ​ത്ത​യി​ലും ഏ​ക​ദേ​ശം 40,000 രൂ​പ വ​രെ ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​തു​വ​ഴി​യു​ള്ള വ​രു​മാ​ന​ത്തി​ൽ താ​ര​ത​മ്യേ​ന കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ വ​രു​മാ​ന നി​കു​തി ന​ൽ​കു​ന്ന​ത് 8.27 കോ​ടി പേ​രാ​ണ്. മു​ന്പി​ത് 6.24 കോ​ടി​യാ​യി​രു​ന്നു. ആ​ദാ​യ​നി​കു​തി വ​രു​മാ​ന​ത്തി​ൽ 90,000 കോ​ടി​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. 100 കോ​ടി വ​രെ വ​രു​മാ​ന​മു​ള്ള കൃ​ഷി ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം നി​കു​തി ഒ​ഴി​വു ന​ൽ​കു​മെ​ന്നും ജ​യ്റ്റ്ലി അ​റി​യി​ച്ചു.

വൈ​ഫൈ സേ​വ​നം വ്യാ​പ​ക​മാ​ക്കാ​നൊ​രു​ങ്ങി മോ​ദി സ​ർ​ക്കാ​ർ.

രാ​ജ്യ​ത്തെ ഗ്രാ​മീ​ണ​ർ​ക്കാ​യി വൈ​ഫൈ സേ​വ​നം വ്യാ​പ​ക​മാ​ക്കാ​നൊ​രു​ങ്ങി മോ​ദി സ​ർ​ക്കാ​ർ. അ​ഞ്ചു കോ​ടി ഗ്രാ​മീ​ണ​ർ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ അ​ഞ്ചു ല​ക്ഷം വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പ്ര​ഖ്യാ​പ​നം.
എ​ല്ലാ ട്രെ​യി​നു​ക​ളി​ലും സി​സി​ടി​വി, വൈ​ഫൈ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി.
24 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്കാ​നും സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു. എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 24 പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ൽ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി. ര​ണ്ട് പൊ​തു​മേ​ഖ​ല ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളും വി​ൽ​ക്കും. പൊ​തു​മേ​ഖ​ല ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​ക​ളെ യോ​ജി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

സ്വർണ വില ഇന്ന് കൂടി :.

പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. 22,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡിജിറ്റൽ നാണയങ്ങൾ നിയമവിരുദ്ധമെന്ന് ധനമന്ത്രി :

ന്യൂഡൽഹി: ബിറ്റ് കോയിൻ അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ നിയമവിരുദ്ധമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റിൽ അറിയിച്ചു. ഇത്തരം നാണയ കൈമാറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

24 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്കാ​നും സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു. എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 24 പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ൽ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി.

നാഷണൽ ഇൻഷുറൻസ്, ഓറിയന്‍റൽ, യുണൈറ്റഡ് ഇന്ത്യാ കമ്പനികൾ ഒന്നാക്കുമെന്നും അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

രാ​ഷ്ട്ര​പ​തി​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കും.

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ഷ്ട്ര​പ​തി​യു​ടെ ശ​ന്പ​ളം പ്ര​തി​മാ​സം അ​ഞ്ചു ല​ക്ഷം രൂ​പ​യും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടേ​ത് നാ​ലു ല​ക്ഷം രൂ​പ​യു​മാ​ക്കി പ​രി​ഷ്ക​രി​ച്ചു. ഇ​ത് ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഗ​വ​ർ​ണ​ർ​ക്ക് 3.5 ല​ക്ഷം രൂ​പ​യാ​യും ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ചു. എം​പി​മാ​രു​ടെ ശ​ന്പ​ളം എ​ല്ലാ അ​ഞ്ചു​വ​ർ​ഷ​വും പു​തു​ക്കി നി​ശ്ച​യി​ക്കു​മെ​ന്നും ജ​യ്റ്റ്ലി അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​ന്പ​താം ജ·​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​മാ​രും ഗാ​ന്ധി​യ​ൻ​മാ​രും അ​ട​ങ്ങു​ന്ന ജ·​വാ​ർ​ഷി​ക സ​മി​തി​യു​ടെ 2018 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 150 കോ​ടി വ​ക​യി​രു​ത്തി​യ​താ​യും ജ​യ്റ്റ്ലി അ​റി​യി​ച്ചു.

ഹവായ് ചെരിപ്പിടുന്നവര്‍ക്കും വിമാനത്തില്‍ കയറാനുള്ള സാഹചര്യം :

വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.
രാ​ജ്യ​ത്തെ 56 ചെ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​രി​ലും വ​ർ​ധ​ന​വു​ണ്ടാ​ക്കാ​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. രാ​ജ്യ​ത്തെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും ജ​യ്റ്റ്ലി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.
“​ഹ​വാ​യ് ചെ​രി​പ്പി​ടു​ന്ന​വ​ർ​ക്കും’ വി​മാ​ന​ത്തി​ൽ ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും ജ​യ്റ്റ്ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന്:

നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. ബ​ജ​റ്റി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.
2022 ഓ​ടെ എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി നാ​ഷ​ണ​ൽ ലൈ​വ്ലി ഹു​ഡ് മി​ഷ​ന് 5750 കോ​ടി രൂ​പ വ​ക​യി​രു​ത്തി. സ്വ​ച്ഛ​ഭാ​ര​ത പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത് ആ​റു കോ​ടി ക​ക്കൂ​സു​ക​ൾ നി​ർ​മി​ച്ചു. അ​ടു​ത്ത വ​ർ​ഷം ര​ണ്ടു കോ​ടി ക​ക്കൂ​സു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി.
ഡ​ൽ​ഹി​യി​ൽ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജ​യ്റ്റ്ലി പ​റ​ഞ്ഞു.

എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ :

രാജ്യത്തെ എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റിൽ അറിയിച്ചു. പ്രധാനമന്ത്രി സൗഭാഗ്യ യോജന പദ്ധതിയിലൂടെ പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
നാലു കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തും. സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി ശൗചാലയങ്ങൾ കൂടി നിർമിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

9000 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി :

വ​രു​ന്ന സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 9000 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ തു​ക വി​ല​യി​രു​ത്തി.
രാ​ജ്യ​ത്ത് 600 റ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കും. 36,000 കി​ലോ​മീ​റ്റ​ർ റെ​യി​ൽ​വേ ട്രാ​ക്ക് ന​വീ​ക​രി​ക്കും. 4000 കി​ലോ​മീ​റ്റ​ർ റ​യി​ൽ​വേ ലൈ​ൻ പു​തു​താ​യി വൈ​ദ്യു​തീ​ക​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​ദേ​ശ​മാ​യ വ​ഡോ​ദ​ര​യി​ൽ റെ​യി​ൽ​വേ യൂ​ണി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കു​മെ​ന്നും ജ​യ്റ്റ്ലി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. 99 ന​ഗ​ര​ങ്ങ​ളു​ടെ സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​ക്ക് 2.04 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യും ജ​യ്റ്റ്ലി അ​റി​യി​ച്ചു.

 ഫോണുകളുടെയും ടെലിവിഷന്‍റെയും വില വർധിക്കും.

വിദേശനിർമിത മൊബൈൽ ഫോണുകളുടെയും ടെലിവിഷന്‍റെയും വില വർധിക്കും. ബജറ്റിൽ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർത്താൻ തീരുമാനമായതോടെയാണ് വില ഉയരാൻ വഴിയൊരുങ്ങിയത്. വിദേശ കന്പനികളുടെ ഫോണുകളും ടിവികളും ഇന്ത്യയിൽ തന്നെ നിർമിക്കുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്‍റെ നീക്കം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password