All for Joomla The Word of Web Design

ഫ്രഞ്ചുകാരന്‍ റഫറി.കളംമറന്നു കളിക്കാരനായി

എങ്ങിനെയുണ്ട് ഈ ഫ്രഞ്ചുകാരന്‍ റഫറി… !!!
കളിക്കാരനെ തൊഴിച്ചിട്ട റഫറിക്ക് ആറു മാസം വിസില്‍ ഊരി ഷോകേസില്‍ വയ്ക്കാം ഇനി.
ഫ്രഞ്ച് ലീഗിഗില്‍ പി.എസ്.ജിനാന്റ് മത്സരത്തിനിടയില്‍ നാന്റ് ഡിഫന്‍ഡര്‍ ഡീഗോ കാര്‍ലോസിനെ തട്ടി മാച്ചു റഫറി ടോണി ചാപ്രോണ്‍ നിലത്തു വീണു .അപ്പോഴാണ് അയാള്‍ ഒരു നിമിഷം പണ്ടത്തെകളിക്കാരനായി മാറിപ്പോയത്. അതായത് നമ്മുടെ കുഴപ്പക്കാരായ പലകളിക്കാരെയും പോലെ പ്രതിയോഗിക്കിട്ടു ഒരു ചവുട്ടു വെച്ചുകൊടുത്തു. എന്നിട്ടും പോരാതെ ചുകപ്പ് കാര്‍ഡ് എടുത്തു ഒരു വീശലും. അപ്പോഴാണ് ആശാന്‍ വീണ്ടും റെഫറിയായത്.ഇത് കണ്ടു ഞെട്ടിപ്പോയ പാവം ബ്രസീലുകാരന്‍ കരഞ്ഞു പറഞ്ഞു അത് ഒരു അബദ്ധമായിരുന്നു. അറിയാതെ അങ്ങ് എന്റെ ദേഹത്തു കൂട്ടിമുട്ടി നിലത്തുവീണതാണ് മനപ്പൂര്‍വം ആയിരുന്നില്ല, ശിക്ഷിക്കരുത്. എന്നിട്ടും കണ്ണില്‍ ചോരയില്ലാത്ത ഫ്രഞ്ചുകാരന്‍ അയാള്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു.എന്തായാലും ഇതൊക്കെ കണ്ടിരുന്ന ഫ്രഞ്ച് ഫെഡറേഷന്‍ മിണ്ടാതിരുന്നില്ല. അവരും എടുത്തു ഒരു ചുകപ്പ് കാര്‍ഡ്. ഗ്രൗണ്ടില്‍ കുങ്ഫു കാണിച്ച റെഫറിക്ക് പുറത്തേക്കുള്ള വഴിയായി കിട്ടിയിരിക്കുന്നത് ആറുമാസം.ശിക്ഷ. പുറത്തിരുന്നു കളി കാണാനും പറ്റില്ല, സകല ഫുട്‌ബോള്‍ അക്ടിറ്റിവിറ്റിയില്‍ നിന്നും ആറുമാസത്തേക്ക് വിലക്ക്.എങ്ങിനെയുണ്ട് നമ്മുടെ റഫറിച്ചേട്ടന്‍ .
ഡോ. മുഹമ്മദ് അഷ്‌റഫ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password