All for Joomla The Word of Web Design

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:  കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു. സംഘപരിവാർ പിന്തുണയോടെ മൽസരിച്ച പ്രതിഭാറായി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകൾക്കാണു കമ്പാറിന്റെ ജയം.

അക്കാദമിയിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ സംഘപരിവാർ സജീവമാക്കിയിരുന്നു. എന്നാൽ കമ്പാറിന്റെ വിജയം ബിജെപിക്കും സംഘപരിവാറിനുമുള്ള തിരിച്ചടിയായിട്ടാണു വിലയിരുത്തപ്പെടുന്നത്.പ്രഭാവര്‍മ്മ, ബലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ചന്ദ്രശേഖര കമ്പാര്‍ സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം (2010), പത്മശ്രീ, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password