All for Joomla The Word of Web Design

കുൽഭൂഷണിന്‍റെ ബന്ധുക്കളെ പാക് മാധ്യമങ്ങൾ അപമാനിച്ചതിന്‍റെ വിവരങ്ങൾ പുറത്തായി.

 

ന്യൂഡൽഹി: കുൽഭൂഷണിന്‍റെ ബന്ധുക്കളെ പാക് മാധ്യമങ്ങൾ അപമാനിച്ചതിന്‍റെ വിവരങ്ങൾ പുറത്തായി. കുൽഭൂഷണിനെ കാണാൻ അമ്മയും ഭാര്യയും എത്തുന്ന സമയത്ത് അവിടേക്ക് പാക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു.

എന്നാൽ ഈ അവസരം മുതലാക്കിയ പാക് മാധ്യമപ്രവർത്തകർ വളരെ മോശം രീതിയിലാണ് അവരോട് പെരുമാറിയതെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

നിങ്ങളുടെ ഭർത്താവ് നിരവധി നിരപരാധികളായ പാക്പൗരന്മാരെ കൊലപ്പെടുത്തിയ ആളാണ് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു പാക് മാധ്യമങ്ങൾ കുൽഭൂഷണിന്‍റെ ഭാര്യ ചേതൻകുൽ യാദവിനോട് ചോദിച്ചത്. കൊലയാളിയായ മകനെ കണ്ടതിനു ശേഷം എന്ത് തോന്നുന്നുവെന്നായിരുന്നു കുൽഭൂഷണിന്‍റെ അമ്മയോടുള്ള ചോദ്യം.

പലവട്ടം മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് അറിയിച്ചിട്ടും ശല്യപ്പെടുത്തലും മറ്റും തുടരുകയായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ച സമയത്ത് കുൽ‌ഭൂഷണിന്‍റെ അമ്മയും ഭാര്യയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല.

സന്ദർശനത്തിനു ശേഷം പുറത്തെത്തിയ ബന്ധുക്കളോട് പാക് മാധ്യമപ്രവർത്തകർ പ്രതികരണമാരായുന്ന സമയത്ത് അവർ മാധ്യമപ്രവർത്തകരെ തട്ടിമാറ്റി മുന്നോട്ട് പോകുന്നതിന്‍റെ ദൃശ്യങ്ങൾ അവിടുത്ത മാധ്യമങ്ങളിൽ തന്നെ വന്നിരുന്നു. ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ തടഞ്ഞിട്ടും പാക് മാധ്യമങ്ങൾ ഇവർക്കു നേരെ ചോദ്യങ്ങളുമായി എത്തുകയായിരുന്നുവെന്നാണ് വിവരം.

എന്നാൽ പാക് വിദേശകാര്യമന്ത്രാലയം ഈ ആരോപണങ്ങൾ നിഷേധിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password