ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി ആരോപിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ആംആദ്മി.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍കൃത്രിമം നടന്നതായി ആം ആദ്മി ആരോപണം ശരിവെക്കുന്ന നിരവധി തെളിവുകള്‍ പുറത്ത്. സോഷ്യല്‍ മീഡിയകളിലാണ് ഇതു സംബന്ധമായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തെത്തുന്നത്.തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലെയും പോളിങ് ദിനത്തില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ കണക്കിലെയും വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ആംആദ്മി രംഗത്തെത്തിയത്. ഗ്രേറ്റര്‍ കൈലാശ് മണ്ഡലത്തിലെ പോളിങ് ശതമാനത്തിലാണ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലും ഉദ്യോ?ഗസ്ഥര്‍ രേഖപ്പെടുത്തിയ കണക്കിലും മാറ്റമുള്ളത്. ഇത് സംബന്ധിച്ച് ആംആദ്മി വക്താവും സോഷ്യല്‍ മീഡിയ ഹെഡുമായി സുധീര്‍ യാദവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സുധീര്‍ യാദവ് പറയുന്നത്. പ്രകാരം ഗ്രേറ്റര്‍ കൈലാശിലെ വോട്ടിങ് ശതമാനം 65.20 മാണ്. എന്നാല്‍ ഇവിഎം സ്ലിപ്പുകളുടെ കണക്കെടുത്തതോടെ ഇത് 59.94 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗ്രേറ്റര്‍ കൈലാസിലെ വോട്ടിംഗ് ശതമാനം 65.20%, ഇന്ന് വൈകുന്നേരം @ECISVEEP പുറത്തിറക്കിയ വോട്ടിംഗ് ശതമാനം 59.94%!. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്?” – അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെയും തെരഞ്ഞെടുപ്പ് അട്ടിമറന്നതായി ചൂണ്ടിക്കാട്ടി ചില വീഡിയോകള്‍ എഎപി പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളുമായി പോകുന്ന ചില ഉദ്യോഗസ്ഥരുടെ വീഡിയോയാണ് പാര്‍ട്ടി പുറത്തുവിട്ടത്. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. അന്തിമ പോളിങ് ഫലം പുറത്തു വിടാതിരുന്ന കമ്മീഷന്‍ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒന്നിലധികം തവണ ബാലറ്റ്? പേപ്പറുകളുടെ സൂക്ഷ്?മ പരിശോധന നടത്തിയത്? കൊണ്ടാണ്? പോളിങ്? ശതമാനം കണക്കുകൂട്ടാന്‍ വൈകിയതെന്നായിരുന്ന? കമ്മീഷന്റെ വിശദീകരണം. ഇതുസംബന്ധിച്ച എഎപിയുടെ ആരോപണങ്ങളെയും കമ്മീഷന്‍ തള്ളിക്കളഞ്ഞു.എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പ്രവചനം നടത്തിയ എല്ലാ സംഘങ്ങളും ആപ്പിന് വന്‍ വിജയ സാധ്യതയാണ് പ്രവചിച്ചിരുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar