ഫാറൂഖ് അബ്ദുല്ല മോചിതനായി

ശ്രീനഗര്‍: ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു-കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ള സ്വതന്ത്രനാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ ഫാറൂഖ് അബ്ദുല്ലയ്ക്കുമേല്‍ ചുമത്തിയിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ക്കൊപ്പം ഫാറൂഖ് അബ്ദുല്ലയേയും വീട്ടുതടങ്കലില്‍ ആക്കിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar