നിങ്ങള്‍ എന്നെ സഹായിക്കില്ലേ……

കരുണയുള്ള സമൂഹത്തോട്, നന്മചെയ്യുന്ന കൂടപിറപ്പുകളോട്, ഒരു അഭ്യര്‍ത്ഥന നിങ്ങള്‍ എന്നെ സഹായിക്കില്ലേ……

ഞാന്‍ കുറച്ച് വര്‍ഷങ്ങളായി അവശത അനുഭവിക്കുന്ന ഒരാളാണ് മയ്യില്‍ കയരളം എന്നതാണ് എന്റെ നാട്.ഞാന്‍ ഒരു ഡ്രൈവറായിരുന്നു ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്തിരുന്ന എനിക്ക് ചെറിയ അസുഖങ്ങള്‍ കാരണം നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.
നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഒരു ഓപ്പറേഷന്‍ കഴിഞ്ഞു സുഖം പ്രാപിച്ചു വീണ്ടും ഞാന്‍ ഡ്രൈവര്‍ ജോലി ചെയ്യാന്‍ തുടങ്ങി.കഷ്ടകാലം എന്നല്ലാതെ എന്താ പറയുക എന്നറിയില്ല വീണ്ടും രോഗം എന്നെ പിടികൂടി.വീണ്ടും ബാംഗ്ലൂരില്‍ വെച്ച് ഒരു ഓപ്പറേഷന്‍ കൂടി ചെയ്തു പക്ഷെ പിന്നീട് അങ്ങോട്ട് ഞാന്‍ തീര്‍ത്തും തളര്‍ന്നു പോയി എഴുന്നേറ്റ് നടക്കാന്‍ സാധിക്കാതെ ഒരേ കിടപ്പ് തന്നെ.
എത്രയോ മരുന്നുകള്‍, ചികിത്സകള്‍ അങ്ങനെ തുടര്‍ന്നു.കയ്യിലുള്ള കാശും തീര്‍ന്നു നല്ലവരായ എന്റെ നാട്ടുകാരും കുറെ നല്ല മനസ്സുള്ള സുഹൃത്തുക്കളും സഹായിച്ചത് കൊണ്ട് കാര്യങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോകുന്നു.
ഇപ്പോള്‍ ആരെങ്കിലും എന്നെ പിടിച്ചാല്‍ ചെറുതായിട്ട് നടക്കാനും അതുകൊണ്ട് പുറത്തൊക്കെ വന്ന് ഇരിക്കാനും സാധിക്കുന്നു.ഒരാള്‍ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
എനിക്ക് സ്വന്തമായി ഒരു വീടില്ല ഉണ്ടായിരുന്ന വീട്ടില്‍ ജന്മനാലെ കാഴ്ചയില്ലാത്ത എന്റെ അമ്മയും കൂടെ സഹോദരനുമാണ് താമസം.ആ വീട്ടിലേക്കുള്ള യാത്ര എന്നെ കുറച്ചധികം ബുദ്ധിമുട്ടിക്കുന്നു. നല്ലൊരു റോഡില്ല വീട്ടില്‍ നിന്നും എന്റെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പോകുവാന്‍ വയല്‍ വരമ്പുകളിലൂടെ നടന്നു പോകണം തീര്‍ത്തും അവശനായ എന്നെ എന്റെ സുഹൃത്തുക്കള്‍ ചുമന്നുകൊണ്ടാണ് അറുനൂറോളം മീറ്റര്‍ ദൂരെയുള്ള റോഡില്‍ എത്തിക്കുന്നതും അവിടെ വണ്ടിയുമായി അവര്‍ വന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും.
ആ ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാതെ ഞാന്‍ ഇപ്പോള്‍ ആറാംമൈല്‍ എന്ന സ്ഥലത്ത് ചില നല്ല മനുഷ്യരുടെ കരുണ കൊണ്ട് വാടക വീട്ടിലാണ് താമസം.എനിക്ക് സ്വന്തമായൊരു വീട് വേണം അതിനായി ചെറിയൊരു സ്ഥലം എനിക്ക് വാങ്ങിക്കാന്‍ സാധിച്ചു.എന്റെ ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ട് എനിക്ക് ചെറിയൊരു തുകക്ക് സ്ഥലം തന്നു.ഇതിനായി എന്നെ സഹായിച്ച എല്ലാവരേയും ഓര്‍ക്കുന്നു ഈ അവസരത്തില്‍.
ഇനി എനിക്ക് ആ സ്ഥലത്ത് ഒരു വീട് വെക്കണം അതിനു വേണ്ടി ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റും,നാട്ടുകാരും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അതുകൊണ്ടു എന്നെ അറിയുന്നതും അല്ലാത്തതുമായ എല്ലാ നല്ലവരോടും ഞാന്‍ അപേക്ഷിക്കുകയാണ് എനിക്കൊരു വീടൊരുക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കാമോ എന്റെ ഒരാഗ്രഹം കൂടിയാണ്…..

         ABHINESH SNEHAVEEDU
         FEDERAL BANK
         A/C :20780100051120
         MAYYIL BRANCH
         KANNUR
         IFSC: FDRL0002078
           +919847069025

                        എന്ന്
                     അഭിനേഷ്
                   കയരളം, മയ്യില്‍
                   +919847069025
            

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar