About Us

പ്രിയരേ…..

വാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് മാധ്യമ രംഗത്ത് സത്യസന്ധതക്ക് വലിയ സ്ഥാനമുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടുകയും,ജനാധിപത്യം പരസ്യമായി പിച്ചിച്ചീന്തപ്പെടുകയും, ഇരയെ പച്ചയായി ചുട്ടുകൊല്ലുകയും ചെയ്യുന്ന കെട്ടകാലത്ത് ഇന്ത്യയുടെ മഹത്വം മതേതര മനസ്സാണെന്നു ഉറക്കെപ്പറയാന്‍ ഇനിയും അക്ഷരങ്ങള്‍ ബാക്കിനില്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി മലയാളിയുടെ ഓണ്‍ ലൈന്‍ വായനാമുറിയില്‍ സത്യസന്ധതയോടെ പ്രവാസലോകം ഓണ്‍ലൈന്‍ പോര്‍ട്ടലുണ്ട്. പ്രവാസ ജീവിതങ്ങളുടെ അരികുചേര്‍ന്ന്, അവരുടെ നിശബ്ധ നിലവിളികളുടെ ഒപ്പംചേര്‍ന്ന്, നെറികേടുകള്‍ക്കെതിരെ ശബ്ദിച്ച്, അവരില്‍ ഒരുശബ്ധമായി കൂടെനിന്നു നിലയുറപ്പിച്ചു.ആധുനിക മാറ്റങ്ങളോടെ പ്രവാസലോകം ധീരശബ്ധമാവുകയാണ്.കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും ഭരണകൂടത്തിനും വേണ്ടി ശബ്ധമാവുന്ന നിരവധി ഓണ്‍ലൈന്‍ പത്രങ്ങള്‍ അഴിച്ചുവിടുന്ന അസത്യങ്ങള്‍ പ്രചാരണ തന്ത്രംകൊണ്ട് ജനം സത്യമെന്ന് തെറ്റിദ്ധരിക്കുകയാണ് ഇന്ന്. മാനവ പക്ഷത്തുനിന്ന് ഭൂമിക്കും സകലജീവജാലങ്ങള്‍ക്കും വേണ്ടി പുതുതലമുറയുടെ ശബ്ദമാവുകയാണ് പ്രവാസലോകം… ഹൃദ്യമായ വായനക്കുവേണ്ടിയുള്ള മുഖംമിനുക്കല്‍..വാര്‍ത്തകളല്ല,അവയ്ക്കുപിന്നിലെ വര്‍ത്തമാനങ്ങളാണ് പ്രവാസലോകത്തിന്റെ വായനക്കാര്‍ക്ക് നല്‍കാന്‍പോവുന്നത്. മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഭരണകൂടങ്ങളും ചേര്‍ന്ന് നിഷേധിക്കുന്ന വര്‍ത്തമാനങ്ങളുടെ പിന്നാമ്പുറ കഥകള്‍…ഓരോ പത്രസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ,മത, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സത്യസന്ധത വാര്‍ത്തകളില്‍ അന്യമാണ്. നിങ്ങളാണ് ഞങ്ങളുടെ കരുത്ത്…നിങ്ങളുടെ കണ്‍വെട്ടത്ത് നടക്കുന്ന വാര്‍ത്തകള്‍,അവക്കു പിന്നിലെ വര്‍ത്തമാനങ്ങള്‍,നിങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകള്‍ എല്ലാം ഞങ്ങള്‍ക്ക് അയച്ച് തരിക..നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലമതിക്കാനാവാത്ത സ്‌നേഹമാണ്. നിങ്ങളുടെ പ്രതികരണങ്ങള്‍ നിഗമനങ്ങള്‍ എല്ലാം ആദ്യം പുറംലോകത്ത് എത്തുന്നത് പ്രവാസലോകത്തിലൂടെ ആവട്ടെ..നാളിതുവരെ റേറ്റിംഗിനു വേണ്ടി സെക്‌സടക്കമുള്ള വൃത്തികേടുകള്‍ക്കൊപ്പം ഞങ്ങള്‍ വാര്‍ത്തമെനഞ്ഞിട്ടില്ല.ഗോസിപ്പുകഥകളിലൂടെ സഹോദരി സഹോദരന്മാരുടെ മാനം തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ടില്ല.വാര്‍ത്തകളില്‍ നേരും നെറിയും കാത്തു സൂക്ഷിച്ച് പതിനൊന്നു വര്‍ഷം പിന്നിടുകയാണ്. പ്രവാസലോകത്തിനൊപ്പം കാലത്തെ അറിയുക…

അമ്മാര്‍ കിഴുപറമ്പ്

ചീഫ് എഡിറ്റര്‍.

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar