പെരുമ്പാവൂരില്‍ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.
അങ്കമാലി: പെരുമ്പാവൂരില്‍ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയന്‍, കിരണ്‍ (21), ഉണ്ണി (20), ജെറിന്‍ (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശേരിയിലേക്ക് പോകുന്നതിനായി പോകുകയായിരുന്നു
അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. കനത്ത മഴ രക്ഷാപ്രവര്‍ത്തങ്ങൾക്ക് വെല്ലുവിളിയായി
0 Comments