All for Joomla The Word of Web Design

ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും വിവാഹിതരായി.

തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും വിവാഹിതരായി. തൃശൂരില്‍ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തോടനുബന്ധിച്ച് സിനിമ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്നു വൈകീട്ട് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂരില്‍ ഭാവനയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’യുടെ നിര്‍മാതാവാണു നവീന്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar