അദാനിയെ തടയും ,കേരളം ഒറ്റക്കെട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേക്ക് നടത്താന്‍ വിട്ടുനല്‍കിയ കേന്ദ്ര തീരുമാന്തിന്നെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധ നിര തീര്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നിയമവഴിയിലും രാഷ്ട്രീയവഴിയിലും ഒറ്റ മനസ്സോടെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും തീരുമാനിച്ചു. അമ്പത് വര്‍ഷത്തേക്ക്ാണ് പി.പി.ഇ (പബ്ലിക്, പ്രൈവറ്റ് ,പാര്‍ട്ട്ണര്‍ഷിപ്പ്) അടിസ്ഥാനത്തില്‍ എയര്‍പ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. 168 രൂപയാണ് ഒരു പാസഞ്ചര്‍ക്ക് വേണ്ടി എയര്‍പ്പോര്‍ട്ട് അതോറിറ്റിക്ക് അദാനി ഗ്രൂപ്പ് നല്‍കുക. തൊട്ടുപിറകില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ടെന്ററില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി 135 രൂപയാണ് കോട്ട് ചെയ്ത്.തിരുവനന്തപുരത്തിന് പുറമെ ലഖ്‌നോ, അഹമ്മദാബാദ്,മാംഗ്ലൂര്‍,ജയ്പൂര്‍,ഗുഹാത്തി,എയര്‍പ്പോര്‍ട്ടുകളും ഉയര്‍ന്ന തുകയില്‍ അദാനി എന്റര്‍പ്രൈസ് ഗ്രൂപ്പ് സ്വന്തമാക്കി കഴിഞ്ഞു.ലേലത്തില്‍ അദാനി എന്റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാറിന് ലഭിക്കണെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആ ഓഫര്‍ പോലും അവഗണി്ച്ചാണ് അദാനിക്ക് വിമാനത്താവളം പാട്ടത്തിനു നല്‍കിയതെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.
1932 ല്‍ സ്ഥാപിതമായ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി കൈവന്നത് 191 ലാണ്.
കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും ഇന്നലെ അടിയന്തിരമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരേ തിങ്കളാഴ്ച നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി വിഷയത്തില്‍ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്തെഴുതി. യോഗത്തില്‍ ബി.ജെ.പി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ത്തു. ഭരണ, പ്രതിപക്ഷത്തെ കേരളത്തിലെ എം.പിമാരോട് പ്രധാനമന്ത്രിയോട് പ്രതിഷേധം അറിയിക്കാനും വിമാനത്താവളം അദാനിക്കു വിട്ടു കൊടുക്കുന്നതിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കാനും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുന്നതിനെ കുറിച്ചും അല്ലെങ്കില്‍ സുപ്രിം കോടതിയെ
സമീപിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ എ.ജിയോട് നിയമോപദേശം തേടി. സുപ്രിം കോടതിയിലെ പ്രമുഖരായ അഭിഭാഷകരോട് പ്രാരംഭ ചര്‍ച്ചകളും ആരംഭിച്ചു.
ഹൈക്കോടതിയിലുള്ള കേസ് പരിഗണിക്കാതെ കേന്ദ്രമന്ത്രിസഭ വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമായാണെന്ന് സര്‍ക്കാര്‍ പറയുന്നു.
വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്.)സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
0 Comments