ശനിയാഴ്ച്ച ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാനില്‍ മധു അനുസ്മരണം

വിശന്നു വലഞ്ഞ വയറുമായി അന്നം തേടി ഇറങ്ങി വന്ന മധുവിനെ കൊന്നിട്ട് ഒരാണ്ട് പിന്നിടുന്നു.അട്ടപ്പാടിയിലെ മധുവിനെ നാം മറന്നു.കാരണം ശേഷം അതിലും വലുതെത്ര വന്നു മലയാളിയുടെ മുന്നിലേക്ക്. മഹാ പേമാരിപോലും മധുവിന്റെ ശാപമെന്ന് വിശ്വസിക്കുന്ന ചെറിയൊരു വിഭാഗം ഇന്നും അവശേഷിക്കുന്നുണ്ട്.ആ നന്മ മനസ്സുകള്‍ നാളെ മധുവിനെ അനുസ്മരിക്കാന്‍ ഗള്‍ഫില്‍ ഒത്തൊരുമിക്കുന്നു. നെറികേടിന്റെ വിഴുപ്പ് ഭാണ്ഡവും പേറി ജീവിക്കുകയും പകല്‍ മാന്യതയുടെ മുഖപടമണിയുകയും ചെയ്യുന്നവരുടെ അടിയേറ്റു പിടഞ്ഞു വീണ മധുവിനെ ഓര്‍മ്മിക്കുമ്പോള്‍ ആ സ്മരണകള്‍ക്ക് മുന്നില്‍ പ്രവാസ ലോകവും നമിക്കുന്നു.
ഇന്ത്യ സോഷ്യല്‍ സെന്റര്‍ അജ്മാനാണ് മധു അനുസ്മരണം സംഘടിപ്പിക്കുന്നത്.ഇ.കെ ദിനേശന്‍,ബഷീര്‍ തിക്കോടി, പി ശിവപ്രസാദ്,സോണിയ ശിനോയ്, ഉണ്ണി കുലുക്കല്ലൂര്‍.മസ്ഹര്‍, ഹിഷാം അബ്ദുസ്സലാം, കബീര്‍ കട്ടലാട്ട്, ജയന്‍ കുട്ടപ്പന്‍, മുഹമ്മദലി എം എ എന്നിവര്‍ സംബന്ധിക്കും. ഫെബ്രുവരി 23 ശനിയാഴ്ച്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന അനുസ്മരണ പരിപാടി വന്‍ വിജയമാക്കാനുള്ള തെയ്യാറെടുപ്പിലാണ് സംഘാടകര്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar