അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍.

ന്യൂഡൽഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്നയാളെയാണ് ഗുജറാത്തില്‍ വെച്ച് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്ഫോടന സാമഗ്രികള്‍ നല്‍കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
എന്‍ഐഎയുടെ അന്വേഷണത്തില്‍ ബോംബ് കൈമാറിയത് സുരേഷാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്തി കൊടുക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ ഏജൻസി വ്യക്തമാക്കിയിരുന്നു. മൂന്ന് പേര്‍ക്കാണ് 2007ല്‍ നടന്ന സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
0 Comments