അലനും താഹയും ചായകുടിക്കാന്‍പോയതിനല്ല അറസ്റ്റ്. മുഖ്യമന്ത്രി.എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമെന്ന്.സബിത ശേഖര്‍

കോഴിക്കോട്‌:ചായകുടിക്കാന്‍ പോയതിന്റെ പേരിലല്ല,അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ വഴിയെ വ്യക്തമാക്കാമെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ അലന്റെ മാതാവ് സബിത ശേഖര്‍ നടത്തിയ മറുപടി സോഷ്യല്‍ മീഡിയ വൈറല്‍.
എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു എന്നാണ് അലന്റെ അമ്മ എഴുതിയത്. രാഷ്ട്രീയം വീട്ടില്‍ കയറ്റാന്‍കൊള്ളാത്ത ചെരുപ്പാണെന്ന് നേരത്തെ അവര്‍ അഭിപ്രായപ്പെട്ടിരുന്നു.തന്റെ ഫേസ്ബുക് പോസ്റ്റിലാണ് അമ്മ സജിത ശേഖര്‍ പിണറായി സര്‍ക്കാറിനെതിരെ എഴുതിയത്.
നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാന്‍ സാധിക്കുകയുള്ളൂ. നിന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഒരിക്കലും അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും സബിത ശേഖര്‍ എഴുതുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
സബിത ശേഖറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
അലാ …
നമ്മള്‍ ഒരിക്കലും പുതുവത്സര ആഘോഷങ്ങള്‍ ഒന്നും പൊതുവെ നടത്താറില്ലല്ലോ… പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷത്തിന് കുറവ് വരുത്തരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. മോനെ … അമ്മ ചിലപ്പോഴൊക്കെ തളര്‍ന്നു പോവുന്നുണ്ട്… പക്ഷെ നീ വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു നമ്മള്‍ എവിടേക്കൊക്കെ യാത്ര പോവണം … പുതിയ റെസിപ്പികള്‍ പരീക്ഷിക്കണം..
ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് … ഓരോ കാര്യങ്ങള്‍ക്കും നിന്നെ ആശ്രയിക്കുന്ന ഞാന്‍ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാന്‍ സാധിക്കുകയുള്ളൂ …നിന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല … ഒരിക്കലും അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല … നീ ഇപ്പോള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ നിന്റെ ചിന്തയെ മൂര്‍ച്ച കൂട്ടും. കൂടുതല്‍ വ്യക്തതയോടെ ജീവിക്കാന്‍ നിനക്കും സാധിക്കും അലാ … എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈ ഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു.. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്… അതുകൊണ്ട് അലാ … നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ… നമ്മുടെ സമയം വരും..
പ്രതീക്ഷയോടെ നിന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar