സമരക്കാര്‍ മലപ്പുറത്തുകാരല്ല ,

കൊല്ലം: പ്രസ്താവന പിന്‍വലിച്ച് മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്നും ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമരം ന്യായമാണ് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനത്തിനിടെ ഐ.ആര്‍.ഇ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഖനനം നിര്‍ത്തിവച്ചാല്‍ അത് തങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് തൊഴിലാളികള്‍ പ്രതിഷേധത്തിനെത്തിയത്. ചര്‍ച്ചയ്ക്ക മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ആലപ്പാടേത്. ആലപ്പാടിനെക്കുറിച്ചുള്ള നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണം. അനിയന്ത്രിതമായ ഖനനം വലിയ പ്രശ്‌നങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ഇതെല്ലാം പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar