ആരിഫ് അൽവി പാക്കിസ്ഥാനിൽ പ്രസിഡന്റ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ടെഹ്റീക് ആ ഇൻസാഫ് പാർട്ടിയുടെ സ്ഥാനാർഥി ആരിഫ് അൽവിക്ക് വിജയം.
പാക്കിസ്ഥാന്റെ 13ാമത് പ്രസിഡന്റാണ് 69കാരനായ ആരിഫ്. 430 വോട്ടുകളിൽ 212 വോട്ടുകൾ നേടിയാണ് ആരിഫ് വിജയം ഉറപ്പിച്ചത്. ഇമ്രാൻ ഖാന്റെ വിജയത്തിനു പിന്നിലെ പ്രധാനപങ്കു വഹിച്ചയാളാണ് ആരിഫ്. പാക് പീപ്പിൾസ് പാർട്ടിയുടെ ചൗധ്രി എയ്ത്സാസ് അഹ്സൻ, ജാമിയത് ഇ ഉലമയുടെ നേതാവ് മൗലാന ഫസൽ ഉർ റഹ്മാൻ എന്നിവരായിരുന്നു മറ്റു മത്സരാർഥികൾ.
നിലവിലെ പ്രസിഡന്റ് മംമ്നൂൻ ഹുസാനിന്റെ അധികാര കാലാവധി ഈ മാസം 8ന് പൂർത്തിയാകും .
0 Comments