കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ച് ,അംബാനി

മുംബൈ: നരേന്ദ്ര മോദിയുടെ വിശ്വസ്തനെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്ന സാക്ഷാല്‍ അംബാനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ച് രംഗത്ത്. രാഷ്ട്രീയ രംഗത്തുള്ളവരെ അംബരപ്പിച്ചുകൊണ്ടാണ് അംബാനിയുടെ പിന്തുണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.മോദി സര്‍ക്കാര്‍ ഭരണത്തിനു കീഴില്‍ നേട്ടമുണ്ടാക്കിയത് അംബാനി കുടുംബം മാത്രമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രചാരണം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്ത് വന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ മുംബൈയില്‍ നിന്നും മത്സരിക്കുന്ന മുംബൈ ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റെയുടെ സ്ഥാനാര്‍ഥിത്വത്തെയാണ് മുകേഷ് അംബാനി പരസ്യമായി പിന്തുണച്ചത്. മിലിന്ദ് ദേവ്‌റേ പുറത്തിറക്കിയ പ്രചാരണ വീഡിയോയിലാണ് രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ കൂടിയായ മുകേഷ് അംബാനി കോണ്‍ഗ്രസിനെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ കയ്യില്‍ നിന്നും ഭരണം കൈവിടുന്നത് മണത്തറിഞ്ഞുള്ള അംബാനിയുടെ നീക്കമാണിതെന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം.
മിലിന്ദ് ഈസ് ദി മാന്‍ ഫോര്‍ സൗത്ത് മുംബൈ എന്നാണ് അംബാനി വീഡിയോയില്‍ പറയുന്നത്.10 വര്‍ഷത്തോളം സൗത്ത് മുംബൈയെ പ്രതിനിധാനം ചെയ്ത ആളെന്ന നിലയില്‍ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ആവാസ വ്യവസ്ഥയെപ്പറ്റി മിലിന്ദിന് ആഴമായ അറിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാനിക്കൊപ്പം കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടാക്ക് ഉള്‍പ്പെടെ അഞ്ചോളം വന്‍കിട ചെറുകിട വ്യവസായികളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാണകരാര്‍ നല്‍കിയത് വിവാദത്തിലാണ്.മോദി നോട്ടുനിരോധിച്ചത് വരെ അംബാനിക്കുവേണ്ടിയാണെന്ന് പരസ്യ പ്രസ്താവന നടത്തുന്േപോഴാണ് അതേകോണ്‍ഗ്രസിന് പിന്തുണയുമായി അംബാനി രാഷ്ട്രീയ ലോകത്തെ അംബരപ്പിച്ചിരിക്കുന്നത്.
0 Comments