പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് അമിത് ഷാ

ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് അമിത് ഷാ രംഗത്ത്. . കെ.സുരേന്ദ്രനെയും കുറച്ച് ബി.ജെ.പി നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ശബരിമല പോലുള്ള ഇത്രയും വൈകാരിക വിഷയം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെ കേരള പൊലീസ് തീര്‍ത്ഥാടകരെയും കുട്ടികളെയും പ്രായമായ സ്ത്രീകളെയും വരെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. അയ്യപ്പന്മാരുടെ വിശ്രമ സ്ഥലത്ത് വെള്ളം തളിക്കുകയും രാത്രിയില്‍ അവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം പന്നികളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പവും മാലിന്യക്കൂമ്പാരത്തിലുമാണ് പല തീര്‍ത്ഥാടകരും ഉറങ്ങുന്നത്. പിണറായി വിജയന്‍ തീര്‍ത്ഥാടകരോട് തടവുകാരെപ്പോലെ പെരുമാറരുത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ എല്‍.ഡി.എഫിനെ അനുവദിക്കില്ലെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar