അമിത് ഷാ വീണ്ടും ആശുപത്രിയില്‍.

ന്യൂഡല്‍ഹി: കോവിഡ് ഭേദമായി വിശ്രമ ജീവിതം നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. മേദാന്ത ഹോസ്പിറ്റലിലായിരുന്നു ഷായെ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് ശരീര വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നതായി എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
നിലവില്‍ പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം ജോലികള്‍ ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരികരിക്കുന്നത്.
0 Comments