നീറിപ്പുകയുകയാണ് അമ്മ.

നീറിപ്പുകയുകയാണ് അമ്മ. പെണ്‍മക്കളെ തരംതാഴ്ത്തിക്കെട്ടി വേട്ടക്കാരനൊപ്പം നിന്ന അമ്മക്കെതിരെയാണ് താരസംഘടനയിലെ പെണ്ണുങ്ങള്‍ പടവാളെടുത്തിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ തുടങ്ങിയ എം എല്‍ മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇടതു വനിതാ സംഘടനകളും പുരോഗമന മഹിളാ പ്രസ്ഥാനങ്ങളും മുറവിളികൂട്ടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി)രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കി. നാലു നടിമാര്‍ രാജി വച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.
മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മക സംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു. താര സംഘടന ദിലീപിനൊപ്പം നിന്നതിനെ ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നാണ് മഹിളാ പ്രസ്ഥാനങ്ങളുടെ ശബ്ദം.
തിരുവനന്തപുരം: ഇടത് എം.പിയും എം.എല്‍.എമാരും അമ്മ യോഗത്തില്‍ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഭിനേതാക്കളുടെ സംഘടനയില്‍ രണ്ട് എം.എല്‍.എമാര്‍ ഉള്ളതു കൊണ്ട് സര്‍ക്കാറിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മെഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാലത്തും ഇരക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. സംഘടനയുടെ ന്യായീകരണം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകില്ല. ഇരയോടൊപ്പം നില്‍കാനുള്ള സാമൂഹിക ബാധ്യതയില്‍ നിന്ന് അമ്മ പിന്‍മാറിയോ എന്ന് മെഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. കുറ്റം ചെയ്തവര്‍ എത്ര പ്രമാണിമാരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്.
കൊല്ലം: താരസംഘടനയായ അമ്മയിലെ രാജി വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്നും കൊല്ലത്ത് നടന്ന ാെരു ചടങ്ങില്‍ അദ്‌ഹേഹം വ്യക്തമാക്കി. അമ്മയിലെ ഇടത് എം.എല്‍.എമാരുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വിശദീകരണം.
മുകേഷിനെ മാറ്റണമെന്ന് സംവിധായകന്‍ ദീപേഷ്.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നടനും എം.എല്‍.എയുമായ മുകേഷിനെ മാറ്റണമെന്ന് സംവിധായകന്‍ ദീപേഷ്. മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് കാണിച്ച് ദീപേഷ് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചു.
2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘സ്വനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദീപേഷ്.
0 Comments