അമ്മയുമായി സഹകരിച്ച് പോകാന്‍ താല്‍പര്യമില്ല. ,റിമ

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നുവെന്നും ഇനി അമ്മയുമായി സഹകരിച്ച് പോകാന്‍ താല്‍പര്യമില്ല. നടിയെ ആക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ലെന്നും റിമ പറയുന്നു.
ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നൊരു സംഘടനയല്ല അമ്മ. പലരും ചോദിക്കുന്നുണ്ട് അമ്മയുടെ യോഗത്തിൽ പോയി അഭിപ്രായം പറഞ്ഞുകൂടെയെന്ന്. എന്നാൽ അമ്മയിൽ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചത്. നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ആരുടെ കൂടെ നില്‍ക്കുന്നുവെന്നും അറിയാത്തവരും ആ കൂട്ടത്തിലുണ്ട്. ഉര്‍മിള ഉണ്ണി അതിന് ഒരു ഉദാഹരണം മാത്രമാണ്, മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയില്‍ സ്‌കിറ്റില്‍ അഭിനയിച്ചവരും അതിനുള്ള ഉദാഹരണമാണ്. റിമ പറഞ്ഞു.
എന്ത്‌കൊണ്ട് ഞങ്ങള്‍ ഇതൊക്കെ ഫെയ്‌സ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം, ഇന്ന് ഏറ്റവും ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ വെച്ച് എന്ത്‌കൊണ്ടാണ് ഞങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുകൂടാത്തത്. എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ് ഞങ്ങളും ചോദിച്ചത്. ഇതില്‍ ഡബ്ല്യസിസിയുടെ നിലപാട് കൃത്യമാണ്. ഡബ്ലുസിസിയുടേത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല, അത് കൂട്ടായി എടുക്കുന്ന തീരുമാനമാണെന്നും അവര്‍ പറഞ്ഞു.
അമ്മയിലെ പുതിയ നേതൃത്വത്തിലല്ല ഞങ്ങളുടെ പ്രതീക്ഷ. കേരളത്തിലെ ജനങ്ങളിലാണ്. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷ. നിലപാടിന്‍റെ പേരിൽ ഭാവിയിൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്നോർത്ത് ഭയമില്ല. സിനിമ ചില കുത്തകകള്‍ കൈയടക്കിയിരുന്ന കാലം കഴിഞ്ഞു. എന്നാലും പ്രത്യാഘാതമുണ്ടാകുമെന്നുറപ്പാണ്. എന്തൊക്കെയുണ്ടായാലും ഈ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. എന്ത് ചതിക്കുഴി വന്നാലും അവസാനം വരെ ഞങ്ങള്‍ അവളോടൊപ്പം മാത്രമേ നില്‍ക്കൂ. ഇതൊക്കെ കണ്ടും കേട്ടുമാണ് അവളിരിക്കുന്നത്. അവളുടെ നിലപാട് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.
0 Comments