യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു.

ജനീവ: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.
സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.2001ല്‍ കോഫി അന്നന്‍ സെക്രട്ടറി ജനറലായിരിക്കുമ്പോഴാണ് ഐക്യരാഷ്ട്ര സഭക്കും അദ്ദേഹത്തിനും നോബെല്‍ സമ്മാനം ലഭിച്ചത്.ഭാര്യ നാനെ, മക്കളായ അമ, കോജോ, നിന എന്നിവര്‍ മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.
0 Comments