ജിന്സണ് ജോണ്സണ് അര്‍ജ്ജുന തിളക്കത്തില്‍

ന്യൂഡല്‍ഹി: കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്സണ്.
ഏഷ്യന്‍ ഗെയിംസിലെ മിന്നുംപ്രകടനമാണ് ജിന്സണ് പുരസ്ക്കാരം ലഭിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിവിധ ഏഷ്യന്‍ ഗ്രാന്റ് പ്രീകളില്‍ സ്വര്‍ണം നേടിയ ജിന്സണ് 2015ല്‍ ചെനൈയിലെ വുഹാനില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളിയണിഞ്ഞിരുന്നു. റിയോ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ (ഹൈദരാബാദ്) ജൂനിയര്‍ കമീഷന്റ് ഓഫീസറായ ജിന്സണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ ആര്.എസ്. ഭാട്യയുടെ കീഴിലാണ് പരിശീലനം.ജോണ്‍സനാണ് അച്ഛന്. ശൈലജയാണ് ജിന്‍സന്റെ അമ്മ. സഹോദരി ജി. താര കുടുംബത്തോടൊപ്പം ചെന്നൈയില്‍ താമസമാണ്.
0 Comments