രണ്ടു കവിതകള്‍
: അഷ്‌റഫ് കല്ലോട്.പേരാമ്പ്ര :
…………….. നരന്‍/ നരാധമന്‍ ………………..
അപകടത്തില്‍ പെട്ട്
പിടയുന്നവനെ നോക്കി,ദൈവമേ…
അയാളെ രക്ഷിക്കണേ…
എന്നു പ്രാര്‍ത്ഥിച്ചവനെ
ദൈവം നരനെന്നു വിളിച്ചു.
മാറി നിന്നു
അവന്റെ
നിറവും തരവും
തിരഞ്ഞവനെ ,ദൈവം
നരാധമനെന്നും വിളിച്ചു.
…………… നേര് ………………
നേരെഴുതിയാല്‍ എന്നെ
ആരൊക്കയോ
നോവിക്കും
കള്ളമെഴുതിയാല്‍ എന്നെ
ഞാന്‍ തന്നെയും,
പറയൂ, ഇനി
എന്താണെഴുതേണ്ടത്.
0 Comments