ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് യു.എ.ഇ വിടും.അഷ്‌റഫ് താമരശ്ശേരി

അമ്മാര്‍ കിഴുപറമ്പ് ………………
താന്‍ ആരില്‍ നിന്നെങ്കിലും അനധികൃതമായി വല്ല സാമ്പത്തിക സഹായവും സ്വീകരിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അഷ്‌റഫ് താമരശ്ശേരി. തന്റെ പൊതു പ്രവര്‍ത്തനത്തെ കരി വാരി തേച്ചുകൊണ്ട് ഏഷ്യാനെറ്റ് ടെലിവിഷന്‍ ദുബായ് ലേഖകന്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഗള്‍ഫ് ജയിലില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ വേണ്ടി കാന്‍സര്‍രോഗിയായ മാതാവില്‍ നിന്നും പണം വാങ്ങി എന്നാണ് ലേഖകന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആ സംഭവത്തിന്റെ നിജ സ്ഥിതി ഇങ്ങനെ ആണെന്നാണ് അഷ്‌റഫ് പറയുന്നത്. രണ്ട് മാസം മുമ്പ് ഡല്‍ഹിയില്‍ നിന്നാണെന്ന് പറഞ്ഞാണ് ഒരു സ്ത്രീ വിളിച്ചത്. തന്റെം മകന്‍ ഗള്‍ഫില്‍ ജയിലിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു സ്ത്രീ ആവശ്യപ്പെട്ടത്. മകന്റെ ഗള്‍ഫിലെ നമ്പര്‍ വാങ്ങി അന്വേഷിക്കാമെന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ സാമ്പത്തിക തിരിമറിയുടെ പേരില്‍ സ്ഥാപനം നല്‍കിയ കേസിലാണ് യുവാവ് ജയില്‍ വാസമനുഭവിക്കുന്നതെന്ന് മനസ്സിലായതായി അഷ്‌റഫ് പറഞ്ഞു.ഈ വിവരം മാതാവിനെ അറിയിക്കുകയും ചെയ്തു.മൂന്നര ലക്ഷം ദിര്‍ഹത്തോളമാണ് യുവാവ് തിരിമറി നടത്തിയതെന്നാണ് അഷ്‌റഫിനു മനസ്സിലായത്. അതുകൊണ്ട് തന്നെ കമ്പനി യുവാവിന്‍രെ പേരില്‍ നല്‍കിയ കേസ് പെട്ടെന്ന് അവസാനിപ്പിക്കാനും മോചിപ്പിക്കാനും കഴിയില്ലെന്ന് മനസ്സിലാക്കിയ അഷ്‌റഫ് ശ്രമം ഉപേക്ഷിക്കാതെ കമ്പനിയുമായി പലതവണ ബന്ധപ്പെട്ടു. യുവാവ് സ്വന്തമാക്കിയ പണത്തിന്റെ പകുതി നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് കമ്പനി പറഞ്ഞെങ്കിലും യുവാവിന്റെ കുടുംബത്തിന് അത്രയും തുക സ്വരുക്കൂട്ടുക പ്രയാസമായിരുന്നു. ഈ വിവരം ലഭിച്ചതിനാല്‍ അഷ്‌റഫ് താമരശ്ശേരി ആ വിഷയം വിടുകയും ചെയ്തു. എന്നാല്‍ ഒന്നര മാസത്തിനു ശേഷം മാതാവ് വീണ്ടും വിളിക്കുകയും തൃശൂര്‍ സ്വദേശിക്ക് ഒന്നര ലക്ഷത്തോളം രൂപ നല്‍കി എന്നും പറഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ അഷ്‌റഫ് ആ സ്ത്രീയോട് എന്നോട് ചോദിക്കാതെ എന്തിനു പണം നല്‍കി എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ അവര്‍ നല്‍കിയ നടപടി കേസ് നടത്തിപ്പിന് അവര്‍ ആവശ്യപ്പെട്ടതാണ് എന്നാണ് പറഞ്ഞതത്രെ. ഈ പണം വാങ്ങിയ വ്യക്തിയെ ഇരുട്ടില്‍ നിര്‍ത്തി അഷ്‌റഫ് താമരശ്ശേരിയെ കല്ലെറിയാനുള്ള ലേഖകന്റെ ശ്രമം ആര്‍ക്കു വേണ്ടി എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അയ്യായിരത്തിലേറെ മൃതദേഹങ്ങള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച, രാജ്യം പ്രവാസി ഭാരതി പുരസ്‌ക്കാരം നല്‍കി ആദരിച്ച,പത്മശ്രീക്ക് ശുപാര്‍ശ ചെയ്ത അഷ്‌റഫ് താമരഗള്‍രി
ശ്ശേരിയെ ബോധപൂര്‍വ്വം ഇകഴ്ത്താനുള്ള ശ്രമം ഗള്‍ഫില്‍ ഒരു വിഭാഗം തുടങ്ങിയിട്ട കുറച്ചുകാലമായി. ഇതിനു പിന്നില്‍ ഗള്‍ഫിലെ തന്നെയുള്ള പൊതു പ്രവര്‍ത്തക കുപ്പായം അണിഞ്ഞ ചിലരാണ്. അവര്‍ വന്‍തുക ഈടാക്കിയാണ് ഗള്‍ഫില്‍ മരണപ്പെട്ടവരുടെ രേഖകള്‍ ശരിയാക്കി മൃതദേഹം അയക്കുന്നത്. ചില വക്കീലന്മാരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങുന്ന ഒരു കോക്കസാണ് ഇതിന്നു പിന്നില്‍. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വന്‍തുക ഈടാക്കി മൃതദേഹം കയറ്റി അയക്കുന്ന മലയാളികള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ശവ വില്‍പ്പനയുടെ മുഖ്യ എതിരാളി അഷ്‌റഫ് താമരശ്ശേരിയാണ്. കാരണം ഈ കാര്യങ്ങളെല്ലാം അദ്ദേഹം സൗജന്യമായാണ് ചെയ്യുന്നത് എന്നത് തന്നെ. ഈ കോക്കസിന്റെ കയ്യില്‍ പെട്ട ലേഖകന്‍ നല്‍കിയ വ്യാജ വാര്‍ത്തയാണ് നിസ്സ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ താമരശ്ശേരിയെ ഏറെ വേദനിപ്പിക്കുന്നത്. തന്റെ പേര് പറയാതെ സൂചനകള്‍ മാത്രം നല്‍കി എഴുതിയ വാര്‍ത്ത കൊടുത്ത ലേഖകന് തന്നെ വിളിച്ച് ഇക്കാര്യ അന്വെഷിക്കുക എന്ന പ്രഥമിക കാര്യമെങ്കിലും നിര്‍വ്വഹിക്കാമായിരുന്നു എന്നാണ് താമരശ്ശേരി പറയുന്നത്.ഒരു രൂപ ആരോടെങ്കിലും നാളിത് വരെയായി വാങ്ങി എന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ച് യു.എ.ഇ വിടുമെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
നിസ്വാര്‍ത്ഥ സേവകരെപ്പോലും സമൂഹ മദ്ധ്യത്തില്‍ കരി വാരിത്തോക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നിയമ നടപഠികൈക്കൊള്ളുമെന്നും അശ്‌റഫ് താമരശ്ശേരി പ്രവാസലോകത്തോട് പറഞ്ഞു.
ഭാരത സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വരെ കേസ് ഫയല്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനാണ് അഷ്‌റഫ് താമരശ്ശേരി. അദ്ദേഹത്തിന്റെ മഹത് പ്രവര്‍ത്തനങ്ങളെ സ്വദേശികളും വിദേശികളും മുക്തകണ്ഡം നിരവധി തവണ പ്രശംസിച്ചതാണ്. അദ്ദേഹത്തെ ഈ പ്രവര്‍ത്തനത്തില്‍ നിന്നും മാനസികമായി ക്ഷീണി്പ്പിച്ചു മാറ്റിനിര്‍ത്തിയാല്‍ രംഗം കയ്യടക്കാമെന്ന് മോഹി്ക്കുന്നവര്‍ നിരവധിയുണ്ട്. അവരുടെ കരുനീക്കങ്ങളാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ക്കു പിന്നിലെന്നും പലരും ചൂണ്ടിക്കാട്ടി. രോഗിയായ മാതാവില്‍ നിന്നും ഒന്നര ലക്ഷം കൈപറ്റിയ ഗള്‍ഫ് സാമൂഹ്യ പ്രവര്‍ത്തകനെ കണ്ടെത്തി സമൂഹ മധ്യത്തില്‍ കൊണ്ടുവന്ന് താമരശ്ശേരിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ. ഒപ്പം കണ്ണില്‍ചോരയില്ലാത്ത നടപടികളുടെ ശവം വില്‍പ്പന ചരക്കായി കണ്ട് പണം തട്ടുന്നവരെയും സമൂഹ മധ്യത്തില്‍കൊണ്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയ ലക്ഷ്യം വെക്കുന്നത്.
ഏഷ്യാനെറ്റ് ലേഖകന്‍ അരുണിന്റെ എഫ് ബി പൊസ്റ്റ്
വാരാണസിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററില്‍ നിന്ന് ഇന്നലെ ഒരു ഫോണ്‍കോള്‍ വന്നു. 62 വയസ്സുകാരി അന്നമ്മ ഫിലിപ്പോസ്. ഷാര്‍ജയില്‍ കുടുങ്ങിക്കിടക്കുന്ന മകനെ മരിക്കുന്നതിനു മുമ്പൊന്ന് കാണണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണായിരുന്നു ആവശ്യം. ജോലി നഷ്ടപ്പെട്ടതുമൂലം അമ്മയുടെ ചികിത്സയ്ക്കായി എടുത്ത അമ്പതിനായിരം ദിര്‍ഹം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്ക് കേസ് ഫയല്‍ ചെയ്തു. യാത്രാവിലക്ക് വന്നു, ഇതിനിടെ പാസ്‌പോര്‍ട് കാലാവധി അവസാനിച്ചു, വിസയുമില്ല. കഴിഞ്ഞ 9മാസമായി ഷാര്‍ജയിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇതിനിടെ നാട്ടിലുള്ള വീട്ടുകാര്‍ക്ക് ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന മകനെയോര്‍ത്ത് വിഷമിക്കുമ്പോള്‍ മനസ്സില്‍വന്ന പേര് ഒന്ന് മാത്രം. പേരെടുത്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍!!. അദ്ദേഹത്തെ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വീട്ടുകാരെതേടി വിളിയെത്തി… ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കൊടുത്താല്‍ അഞ്ചു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാമെന്നായിരുന്നു മറുപടി. പത്തനംതിട്ടയിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം വിറ്റ് കാശ് തരപ്പെടുത്തി കുറച്ച് വൈകിയാണെങ്കിലും അയച്ചു കൊടുത്തു. മഹാനായ ജീവകാരുണ്യപ്രവര്‍ത്തകന്‍ ഡമ്മി ടിക്കറ്റെടുത്ത് കൊടുത്തു വിദഗ്ധമായി ഒഴിഞ്ഞുമാറി. ഒരിക്കലും ചെയ്യരുത്, ഇതുപോലുള്ള പാവങ്ങളെ പറ്റിച്ച് പേരും പ്രശസ്ഥിയും ഉണ്ടാക്കി നടക്കാന്‍ ഇനി അനുവദിക്കില്ല. സാമൂഹ്യപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ പേടിയുണ്ടായിട്ടല്ല. പത്മഭൂഷന്‍ സ്വപ്നം കണ്ടു നടക്കുന്ന അദ്ദേഹം ഈ പോസ്റ്റ് കണ്ടാല്‍ ആ പാവങ്ങളുടെ കാശ് തിരിച്ചേല്‍പ്പിക്കുമെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അവസാനവാക്കായ അദ്ദേഹത്തെകുറിച്ചു ജനമനസ്സുകളിലുള്ള ബിംബം ഉടച്ചുകളയാന്‍ എനിക്ക് താല്‍പര്യവുമില്ല. മറിച്ച് ആ പാവപ്പെട്ടകുടുംബത്തെ ഇനിയും ദ്രോഹിക്കുകയാണ് ലക്ഷ്യമെങ്കില്‍ ശേഷം സ്‌ക്രീനില്‍!
0 Comments