സാക്ഷാല്‍ ശ്രീ കൃഷ്ണനും സഖാവ് കൃഷ്ണപിള്ളയും…

…………………അസി ദുബൈ………………………………………
പിണറായി വിജയന്റെ ഇന്നത്തെ അതെ അവസ്ഥയായിരുന്നു അന്ന് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്മ്മ മഹാരാജാവിന്റെയും അവസ്ഥ.
വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിര്‍ക്കുന്നതായിരുന്നു.
പക്ഷെ ശ്രീ ചിത്തിര തിരുനാള്‍, അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം നല്കി് ക്കൊണ്ട് ഉത്തരവിറക്കി…
ഉത്തരവ് ഇറങ്ങിയതോട് കൂടി ..പ്രതിഷേധം ആളിക്കത്തി..
സവര്‍ണ്ണരും, അവര്‍ണ്ണരിലെ ആചാരവാദികളും ആയുധങ്ങളുമായി തെരുവിലിറങ്ങി.
നായന്മാരും,ഈഴവരും ,പുലയനുമൊക്കെ അമ്പലത്തില്‍ കടന്നാല്‍ ദൈവകോപമുണ്ടാകുമെന്നു ആചാര വാദിക ള്‍ പറഞ്ഞു പരത്തി.
ഉത്തരവ് വന്നിട്ടും ഭീതി കാരണം ,താഴ്ന്ന ജാതിയില്‍ പെട്ട ആളുകളില്‍ പലരും അമ്പലത്തില്‍ കടക്കാന്‍ വിസമ്മതിച്ചു .
അമ്പലത്തില്‍ പോകാന്‍ തുനിയുന്ന സ്വജാതിക്കാരെ അവര്‍ നിരുത്സാഹപ്പെടുത്തി.
തമ്പുരാക്കന്മാരുടെ കുടിയാന്മാരായ ഗുണ്ടകള്‍ അമ്പലത്തി ല്‍ കയറുന്നവന്റെ കാല്‍ തല്ലിയൊടിക്കാന്‍ കാത്തുനിന്നു.
ഈ സംഭവങ്ങള്‍ക്ക് മുന്‍പ് ,ഗുരുവായൂര്‍ അമ്പലത്തി ല്‍ ബ്രാഹ്മണര്ക്ക് മാത്രം മുഴക്കാന്‍ അവകാശമുള്ള മണി മുഴക്കി ,ഭഗവാനെ ദര്ശിച്ചു കൊണ്ട് സഖാവ് കൃഷ്ണപ്പിള്ള ഒരു വിപ്ലവത്തിന് തുടക്കമിട്ടിരുന്നു .
സവര്‍ണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറി മണിമുഴക്കി.
സവര്‍ണ്ണമേധാവികള്‍ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മര്‍ദ്ദിച്ചു.
‘ഉശിരുള്ള നായര്‍ മണിയടിക്കും, എച്ചില്‍പെറുക്കി നായര്‍ അവന്റെ പുറത്തടിക്കും’
എന്ന് കാവല്‍ക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മര്‍ദ്ദനം മുഴുവന്‍ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി.
താഴ്ന്ന ജാതിക്കാര്‍ കയറി വന്നപ്പോള്‍ പൂജാരിമാര്‍ അറപ്പോടെ മാറി നിന്നു.
ഗുരുവായൂരമ്പലത്തില്‍ താഴ്ന്ന ജാതിക്കാര്‍ കയറുന്നത് തടയാന്‍ കെട്ടിയ മുള്ള് വേലി ജനങ്ങള്‍ പൊളിച്ചു മാറ്റിയതോടു കൂടി ഗോപുരം വരെ ആര്‍ക്കും ചെല്ലാമെന്ന നിലവന്നപ്പോള്‍ അധികൃതര്‍ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു.
കൊച്ചി മഹാരാജാവ് ചെയ്തതാണ് രസകരം.
തിരുവിതാംകൂറില്‍ താഴ്ന്നജാതിക്കാര്ക്ക് അമ്പല പ്രവേശനം നല്കിയത് അറിഞ്ഞപ്പോള്‍ മൊത്തം തിരുവിതാകൂര്‍കാരെയും അയിത്തക്കാരാക്കി , കൊച്ചി മഹാരാജാവിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ കയറ്റില്ലെന്നാക്കി..
കാലം എത്ര മാറി.
അന്ന് സഖാവ് എ കെ ജി യും സഖാവ് കൃഷണ പിള്ളയും കേളപ്പജിയും സവര്‍ണ്ണരുടെ അടിയേറ്റു വാങ്ങി രക്തം വാര്‍ന്നു നേടിയെടുത്തതാണ് ഗുരുവായൂര്‍ ദര്‍ശനമെന്ന് ഗുരുവായൂര്‍ അമ്പലത്തിലേക്ക് കാലെടുത്തു വക്കുന്ന എത്രപേര്ക്ക് അറിയാം..
ഗുരുവായൂര്‍ അമ്പലം രണ്ടു കൃഷ്ണന്മാരെ കൊണ്ടാണ് പ്രസിദ്ധമായത് … ഒന്ന് സാക്ഷാല്‍ ശ്രീ കൃഷ്ണനും മറ്റൊന്ന് സഖാവ് കൃഷ്ണപിള്ളയെയും…
അവര്ണ്ണ്‌ന്റെ ക്ഷേത്ര പ്രവേശനത്തെ അന്ന് എതിര്ത്തവര്‍ ഇന്ന് അവന്റെ കാണിക്കയും വാങ്ങിച്ചു ,ക്ഷേത്ര സംരക്ഷകരായിരിക്കുന്നത് കാണുമ്പോള്‍
ചരിത്രം വായിച്ചവര്‍ക്ക് ഒരു ചെറിയ ചിരി ഊറി വരും..
സംഭവാമി യുഗേ യുഗേ……………
സാക്ഷാല്‍ ശ്രീ കൃഷ്ണനും മറ്റൊന്ന് സഖാവ് കൃഷ്ണപിള്ളയെയും…
0 Comments