അത്തിപ്പറ്റ ഉസ്താദ് ഇനി ഓര്‍മ്മ

പാണ്ഡിത്യത്തിന്റെ ഉന്നതിയില്‍ മുഴുകിയപ്പോഴും സാധാരണ ജീവിതം നയിച്ച് ജന ഹൃദയം കവര്‍ന്ന സൂഫീ വര്യന്‍ അത്തിപ്പറ്റ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ ഇനി ഓര്‍മ്മ മാത്രം. വന്‍ ജനാവലി പങ്കെടുത്ത മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഇന്നലെ മരണവാര്‍ത്തയറിഞ്ഞത് മുതല്‍ ഇന്ന് ഖബറടക്കുന്നത് വരെ വന്‍ ജനാവലിയാണ് നിസ്‌കരിക്കാനും പ്രാര്‍ഥനയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമായി ഒഴുകിയെത്തിയത്..
രാത്രി ഏറെ വൈകിയും ഏറെ പേര്‍ ജനാസ സന്ദര്‍ശിക്കാനെത്തി. ഇടവിട്ടുള്ള മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നല്‍കി. മയ്യിത്ത് ഖബറടക്കത്തിന് ശേഷം അത്തിപ്പറ്റയില്‍ അനുസ്മരണ യോഗം നടന്നു. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
0 Comments