ഉന്നതവിദ്യാഭ്യാസം എവിടെയാണ് തെറ്റു പറ്റിയത്.അത്തിയ കെ.പി ……

ഇന്നലെ കേട്ട വാര്‍ത്ത ഒരു ഞെട്ടല്‍ ആയി ഇപ്പോഴും എന്നേ പിന്തുടരുന്നു. കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ഉള്ള ആ ഓമനമുഖം.. ആരും ഒന്നു നോക്കി പോകും. എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്..ആര്‍ക്കാണ് തെറ്റ് പറ്റിയത്..ആരാണിതിന് ഉത്തരവാദി.നമ്മുടെ മക്കള്‍ ഡോക്ടര്‍ ആയാല്‍ മാത്രമേ സമൂഹത്തില്‍ അന്തസുണ്ടാകൂ എന്ന മാതാപിതാക്കളുടെ ദുര്‍വാശിയാണ് ഇത്തരം അരും കൊലകള്‍ക്കു കാരണം. ഓരോ കുട്ടിക്കും അവന്റേതായ കഴിവുകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും.അതിനെ എല്ലാം കുഴിച്ചു മൂടി മക്കളെ ഡോക്ടര്‍ ആക്കുക എന്ന ഒറ്റ മോഹം വെച്ച് ഇത്തരം പഠനകേന്ദ്രങ്ങളില്‍ ജയിലിനു സമാനമായി അടച്ചു പൂട്ടി പഠിപ്പിക്കുക ആണു. വീട്ടില്‍ നിന്നും നോക്കെത്തും ദൂരത്താണെങ്കില്‍ പോലും കുട്ടിയെ ഹോസ്റ്റലില്‍ താമസിപ്പിച്ചു പഠിപ്പിക്കണം എന്ന വാശിയാണ് മാതാപിതാക്കള്‍ക്കു.
ഗള്‍ഫ് രാജ്യത്തെ സുഖലോലുപതയില്‍ ജീവിച്ച ഈ പിഞ്ചു മനസുകളെ പത്താം ക്‌ളാസിനു ശേഷം പറിച്ചു നടുന്നതു ഇത്തരം ജയിലറകളിലേക്കു ആണു. ജനിച്ചു വീണത് മുതല്‍ ടീവി, ടാബ്‌ലറ്റ്, മൊബൈല്‍ ഗെയിംസ് എന്നീ വിനോദങ്ങളില്‍ മുഴുകിയിരുന്ന ഈ കൗമാരത്തെ പെട്ടെന്നൊരു നാള്‍ ഇത്തരം ജയിലറകളില്‍ അടക്കപെടുകയാണ് .
ഓരോ കുട്ടിക്കും ജന്മനായുള്ള കുറെ സര്‍ഗ്ഗവാസനകള്‍ ഉണ്ട്. ഒരു മനുഷ്യന് ജന്മനാ എട്ടു തരം കഴിവുകള്‍ ഉണ്ടെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഹൊവാഡ് ഗാര്‍ഡനരുടെ സിദ്ധാന്തം പറയുന്നത്.
ഓരോ കുട്ടിയുടെയും ചലനങ്ങള്‍ മുതല്‍ സംസാരരീതി വരെ ആ ജന്മസിദ്ധവമായ കഴിവുകള്‍ക് അനുസരിച്ചായിരിക്കും.
അതില്‍ വളരെ പ്രധാനപെട്ട ഒന്നാണ് ഇന്‍ട്രാ പേര്‍സണല്‍ & ഇന്റര്‍പേര്‍സണല്‍ ഇന്റര്‍ പേര്‍സണല്‍ അല്ലാത്ത ഒരാള്‍ക്ക് ഒരു ഡോക്ടറോ ഒരു വക്കീലോ അധ്യാപകനോ ഒരു കൗണ്‍സലറോ ആകാന്‍ കഴിയില്ല. ഇത്തരം ജോലികള്‍ക്കെല്ലാം ഇന്റെര്‍പഴ്‌സണല്‍ ആയ ആള്‍കാര്‍ തന്നെ വേണം.
അതേ പോലെ ഇന്ന് എല്ലാവരും സ്വപ്നം കാണുന്ന ഒരു മേഖലയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. ആ ജോലി ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 5/6 മണിക്കൂറുകള്‍ ഒരേ ഇരിപ്പിരുന്നു വളരെ സൂക്ഷമായി ജോലി ചെയ്യാന്‍ കഴിയണം.
അതേ പോലെ ആര്‍ക്കാണ് ഒരു നല്ല ശാസ്ത്രജ്ഞന്‍ ആകാന്‍ കഴിയുക.
ആര്‍ക്കെല്ലാം പാട്ടുകാരന്‍ ആകാന്‍ കഴിയും.. ഇതിന്റെ എല്ലാം അളവെടുത്തെ നമ്മള്‍ നമ്മുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കാവൂ.
അതേ പോലെ ഒരു ബിരുദം, (അത് എംബിബിസ് മുതല്‍ ബി.എ വരെ ഏതുമാകട്ടെ,) എടുത്താല്‍ ശേഷം കിട്ടാവുന്ന ജോലികള്‍ എന്തെല്ലാം, ആ ജോലി കുട്ടിക്ക് ആസ്വദിച്ചു ചെയ്യാന്‍ കഴിയുമോ, ആ ജോലിക്ക് ഏതെല്ലാം രാജ്യങ്ങളില്‍ സാധ്യത ഉണ്ട്.. ഇത്തരം നൂറു തരം ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തി മാത്രമേ നമ്മള്‍ ഒരു പ്രൊഫഷണല്‍ പഠനം തിരഞ്ഞെടുക്കാവൂ.
അല്ലാതെ എട്ടാം തരം മുതല്‍ രാജസ്ഥാനിലെ കൊടും ചൂടില്‍ കൊണ്ട് വിട്ടു ചൂളയില്‍ മൂശയില്‍ ഇട്ടു പരുവപ്പെടുത്തേണ്ട ഒന്നല്ല ഉന്നത വിദ്യാഭ്യാസം എന്ന കാര്യം നമ്മുടെ പ്രിയ മാതാപിതാക്കള്‍ ഓര്‍ക്കുക
നിങ്ങളുടെ വിലമതിക്കാന്‍ കഴിയാത്ത സ്വത്താണ് ഈ അരുമ മക്കള്‍.
അവരെ അവരുടെ ഇഷ്ടത്തിന് വിടുക അവന്റെ ജന്മവാസനകളെ കണ്ടെത്തുക
അവനിലെ അവനെ തിരിച്ചറിഞ്ഞു അതിനു ഉതകും വിധം ഉള്ള വിദ്യ കൊടുക്കുക അവന്‍ ആരാകട്ടെ എങ്ങിനെ പഠിച്ചു എന്ന് നോക്കുക
ആ പഠനം അവനെ എങ്ങിനെ സ്വാധീനിച്ചു എന്ന് നോക്കുക
അവന്റെ പഠനം സമൂഹത്തിനു എന്ത് ഗുണം ചെയ്തു എന്ന് നോക്കുക.
അല്ലാതെ സമൂഹത്തിലെ മലീമസമായ ഈ ദുരഭിമാനത്തിനടിമയായി ഈ കൗമാരക്കാരെ ഇങ്ങനെ കുരുതികൊടുക്കാതെ..ഇന്ന് ആയിരമോ രണ്ടായിരമോ കൊടുത്താല്‍ ഒരു കുട്ടിയുടെ ജന്മ വാസനകളെ തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ ഉണ്ട്. കൂടാതെ അവനു നല്ല ഒരു മെന്റ്റര്‍ നെ കാണിച്ചു കൊടുക്കുക
അവന്‍ തിരഞ്ഞെടുക്കട്ടെ അവന്റെ വഴി നമുക്ക് നമ്മളെ മക്കളെ നേര്‍വഴിക്കു നയിക്കാം അവന്‍ ഡോക്ടറോ ഇഞ്ചിനീയറോ ഐ.എ.എസു കാരനോ ശാസ്ത്രഞ്ജനോ ആവട്ടെ അതെല്ലാം അവന്റെ കഴിവുകള്‍ മാത്രം നോക്കി
അല്ലാതെ ചൂളയിലെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ പറ്റുന്നതല്ല ഈ കൗമാര സ്വപ്‌നങ്ങള്‍.. സ്വന്തം മക്കളെ ഇത്തരം കാരാഗൃഹത്തിലടച്ചു ഡോക്ടറും എഞ്ചിനിയറും ഐ.എ.എസുകാരനും ആക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഈ കൗമാരക്കാരന്റെ മുഖം ഓര്‍ക്കുക.
മാപ്പു മകനെ മാപ്പ്
നീ എത്തപ്പെട്ട ലോകത്തു നിന്റെ ഇച്ഛക്കൊത്തൊരു ലോകം തുറന്നു കിട്ടട്ടെ..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar