മഞ്ചേരിയില്‍ ഓട്ടോ റിക്ഷയില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തില്‍ മലപ്പുറം മഞ്ചേരി
ചെരണി എളങ്കൂര്‍ റോഡില്‍ ഓട്ടോ റിക്ഷയില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി തുറക്കല്‍ വട്ടപ്പാറ പൂളക്കുന്നന്‍ റിയാസ്ബാബു (44), ഈരാറ്റുപേട്ട കല്ലുപുരക്കല്‍ റിയാസ് (33) എന്നിവരാണ് മരിച്ചത്.മരണകാരണം വ്യക്തമല്ല.
പെയിന്റിംഗിനായി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിലും പിന്‍സീറ്റിലുമായാണ് മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മഞ്ചേരി പൊലിസില്‍ വിവരമറിയിച്ചു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി
ഷൈജു, മഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മലപ്പുറത്തു നിന്നും സൈന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്വകാര്യ ബസ് ജീവനക്കാരനാണ് മരിച്ച റിയാസ് ബാബു. ഈരാറ്റുപേട്ട സ്വദേശിയായ റിയാസ് മഞ്ചേരി എളങ്കൂര്‍ ചാരങ്കാവില്‍ നിന്നും വിവാഹം കഴിച്ച ശേഷം മഞ്ചേരി മേലാക്കത്ത് വാടക കെട്ടിടത്തിലാണ് താമസം. മരണ കാരണം സംബന്ധിച്ചു വിശദാംശങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
ഒരാള്‍ ഡ്രൈവിങ് സീറ്റില്‍ നിന്നു പിന്നിലേക്ക് കൈകള്‍ തൂക്കിയിട്ട നിലയിലും മറ്റേയാള്‍ പിന്‍സീറ്റില്‍ കമിഴ്ന്നുറങ്ങുന്ന നിലയിലുമാണ്. വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
0 Comments