യൂണൈറ്റഡ് ഹ്യൂമണ്‍ കെയര്‍ ഇന്റര്‍ നാഷ്ണല്‍ യു.എസ്.എയുടെ എബ്രഹാം ലിങ്കന്‍ സര്‍വീസ് അവാര്‍ഡ് ലിപി അക്ബറിന്

കോഴിക്കോട്. ഇരുപത്തിമൂന്നു വര്‍ഷമായി പ്രസാധന മേഖലയില്‍ സജീവമായ ലിപി പബ്ലിക്കേഷന്റെ ഉടമ അക്ബറിനെ യൂണൈറ്റഡ് ഹ്യൂമണ്‍ കെയര്‍ ഇന്റര്‍ നാഷ്ണല്‍ യു.എസ്.എയുടെ ഈ വര്‍ഷത്തെ എബ്രഹാം ലിങ്കന്‍ സര്‍വീസ് അവാര്‍ഡിനായി(2018)തിരഞ്ഞെടുത്തു. ഈ പുരസ്‌കാരം ലഭിക്കുന്ന കേരളത്തിലെ പ്രഥമ പ്രസാധനാലയമാണ് ലിപി. ഈ മാസം 22 ന് ചെന്നൈ ലെ മെറീഡിയനില്‍ വെച്ച് മദ്രാസ് ഹൈകോര്‍ട്ട് ജസ്റ്റീസ് എ.കുലശേഖരന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വയലിന്‍ വിദ്ധ്വാന്‍ ഡോ.മണിഭാരതിയുടെ സംഗീത പ്രോഗ്രാമും ചടങ്ങില്‍ അരങ്ങേറും.
മലയാളത്തിലെയും ലോകത്തിലേയും പ്രമുഖ എഴുത്തുകാരുടെ രണ്ടായിരത്തോളം ഗ്രന്ഥങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ലിപിയുടെയും അതിന്റെ സാരഥി എം വി അക്ബറിന്റെയും പ്രസാധന രംഗത്തെ സേവനങ്ങള്‍ മാനിച്ചാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്വന്തം പരിശ്രമത്തിലൂടെ ലിപി എന്ന സ്ഥാപനം പടുത്തുയര്‍ത്തിയ അക്ബര്‍ കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌ക്കാരിക കലാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. നിരവധി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന അക്ബര്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് നല്‍കാറുള്ളത്.
0 Comments